മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്തിലെ 30 കോടി രൂപയുടെ കൊള്ളയിൽ പ്രതികളായി ആരോപിക്കപ്പെട്ട ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും, ജില്ലാ പഞ്ചായത്ത് അംഗത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചു. ഒന്നാം പ്രതി ടി പി ഹാരിസ് കേസിൽ റിമാൻഡിൽ ആയിട്ടും ഇതുവരെയും രാജി രാജിവെപ്പിക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറായിട്ടില്ല രണ്ടാം പ്രതിയായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജുവിനെ ഇതുവരെയും ചുമതലയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല എന്നിവ ഉന്നയിച്ചു കൊണ്ടാണ് ഡി.വൈ.എഫ്.ഐ ഉപരോധം സംഘടിപ്പിച്ചത്.
നിക്ഷേപ തട്ടിപ്പിൽ ഉയർന്നുവന്ന പരാതിയെ സംബന്ധിച്ച് രണ്ടാം പ്രതിയായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തന്നെ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഇന്നലെ നടന്ന ബോർഡ് യോഗത്തിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു. ഒരു കേസിലെ പ്രതി തന്നെ ആ കേസിനെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്ന കേട്ടുകേൾവിയില്ലാത്ത നടപടിയാണ് മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഉണ്ടായത് എന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വത്തെയും, ലീഗ് നേതാക്കളെയും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത് എന്നാണ് ആരോപണം. കേസിലെ പ്രതി തന്നെ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് വെച്ച് ആരെ സംരക്ഷിക്കാൻ ശ്രമിച്ചാലും വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളുമായി ഡിവൈഎഫ്ഐ മുന്നോട്ടു പോകും എന്ന് ഭാരവാഹികൾ അറിയിച്ചു.
സമരത്തിന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ്, സി ഇല്യാസ്, പി സൈഫുദ്ദീൻ, സി കെ വിബീഷ്, എം രജീഷ്, ഹരികൃഷ്ണ പാൽ എന്നിവർ നേതൃത്വം നൽകി.
പ്രാദേശികം
നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാം; വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു 08 November 2025
പ്രാദേശികം
പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും; വിദ്യാഭ്യാസ മന്ത്രി 24 May 2026
പ്രാദേശികം
മഴക്കാല മുന്നൊരുക്കം: കരുതാം കന്നുകാലികളെയും; ജാഗ്രത നിര്‍ദേശവുമായി മൃഗസംരക്ഷണ വകുപ്പ് 03 June 2026
പ്രാദേശികം
മഞ്ചേരി മെഡിക്കല്‍ കോളെജില്‍ 114.92 കോടിയുടെ വികസന പദ്ധതികള്‍ മന്ത്രി വീണ ജോര്‍ജ് നാടിനു സമര്‍പ്പിച്ചു 12 August 2025