രാമപുരം: ജെംസ് കോളേജിലെ ഓണാഘോഷംകളറാക്കാൻ മാവേലി എത്തിയത് ഹെലികോപ്റ്ററിൽ, രാവിലെ 10.15 മണിയോടെ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മാവേലിയെ വരവേൽക്കാൻ വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന വലിയൊരു സംഘം തടിച്ചുകൂടിയിരുന്നു. മൂന്നാം വർഷ ബി. കോം വിദ്യാർത്ഥിമുഹമ്മദ് ഷബീബ് 'മാവേലി ' വേഷത്തിൽ ജോയ് ആലുക്കാസ്ഗ്രൂപ്പിന്റെ ഹെലികോപ്റ്ററിൽ തൃശൂർ ചാലക്കുടിയിൽ നിന്നും പുറപ്പെടുകയായിരുന്നു.,മൂന്നര ലക്ഷംരൂപയാണ് വിദ്യാർത്ഥികൾഇതിനായി സമാഹരിച്ചത്. ഹെലികോപ്റ്റർ രാവിലെ 10:15 ന് ജെംസ് കോളേജിൽ ലാൻഡ് ചെയ്തു, മാവേലിയുടെ അപ്രതീക്ഷിത രംഗപ്രവേശം ആഘോഷങ്ങൾക്ക് ആവേശം പകർന്നു. തുടർന്ന് വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ദിവസങ്ങൾക്ക് മുൻപ് ഓണാഘോഷ പരിപാടിയുടെ പേരുപ്രഖ്യാപന ചടങ്ങിന് മാവേലി കുതിരപ്പുറത്താണ് എത്തിയത്. ഇത്തവണ ഹെലികോപ്റ്റർ ഉപയോഗിച്ചത് ആഘോഷങ്ങൾക്ക് കൂടുതൽ കരുത്തേകി. റിപ്പോർട്ട്: ഷമീർ രാമപുരം
പ്രാദേശികം
ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ 04 September 2025
കേരളം
വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടി 07 August 2025
പ്രാദേശികം
പൊന്നാനിയുടെ സാംസ്കാരിക പെരുമ വിളിച്ചോതി പൊന്നാനി ഫെസ്റ്റ് ഒരുങ്ങുന്നു 29 August 2025
പ്രാദേശികം
ശുചിത്വ മിഷന്റെ 'ശുചിത്വ പൂക്കളം- 2025: ഫോട്ടോ ചലഞ്ച് മത്സരം 01 September 2025
പ്രാദേശികം
മലപ്പുറം കോട്ടക്കുന്നിൽ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു 22 June 2026