Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ തീരദ്ദേശ മേഖലയിലെ സാധാരണക്കാരായ  രോഗികളുടെ ആശ്രയ കേന്ദ്രമായ  കടലുണ്ടിനഗരം  കുടുബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി നിലച്ചിട്ട് 6 ദിവസത്തോളമായതായി പരാതി.  കലാവസ്ഥ വ്യതിയാനത്തിലെ  മാറ്റം കൊണ്ട് പനിയും മറ്റ് അസുഖങ്ങൾക്കും ചികിത്സതേടി എത്തുന്നവർ മറ്റു പ്രൈവറ്റ് ഹോസ്പിറ്റലുകളെ സമീപിക്കേണ്ട സ്ഥതിയാണ് ഇപ്പോൾ ഉള്ളത്. ഇത് രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. നൂറിൽ അധികം രോഗികൾ ഓരോ ദിവസവും മടങ്ങി പോകുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. സംസ്ഥാന സർക്കാർ കടലുണ്ടി നഗരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഭാഗമായിട്ടാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിൽ  02/09/2024 മുതൽ വള്ളിക്കുന്ന്  ഗ്രാമപഞ്ചായത്ത് ഡോക്ടറേയും പരാമെഡിക്കൽ സ്റ്റാഫിനെയും നിയമിച്ചു കൊണ്ട് സായാഹ്ന ഒ പി ആരംഭിച്ചത്.  ഉച്ചയ്ക്ക് 2 മുതൽ 6 വരെ ഡോക്ടറുടെ സേവനം സാധാരണക്കാരായ മൽത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമായിരുന്നു.  നാൾ ഇത് വരെ സായാഹ്ന ഒ പി മുടങ്ങുന്ന സാഹചര്യവും ഉണ്ടായിട്ടില്ലാ എന്നും  ഏതെങ്കിലും ഡോക്ടർ ഏതെങ്കിലും സാഹചര്യത്തിൽ അവധിയിൽ പ്രവേശിക്കേണ്ടി വന്നാൽ മെഡിക്കൽ ഓഫീസറോട് മുൻകൂട്ടി അനുമതി വാങ്ങുകയും അവർ ഭരണ സമിതിയെ ഈ വിവരം അറിയിക്കുകയും ഭരണ സമിതി അടിയന്തര യോഗം ചേർന്ന് ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുകയുമാണ് സാധാരണ ചെയ്തു വരുന്ന രീതി എന്നുമാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. ഹോസ്പിറ്റൽ സേവനം അവശ്യ സേവനമാണ് യാതൊരു അറിയിപ്പും ഇല്ലാതെ അത് നിർത്തി വെക്കുന്നത് തെറ്റായ പ്രവണതയാണ് അടിയന്തര ഭരണസമിതി ചേർന്ന് സായാഹ്ന ഒപി ആരംഭിക്കാൻ വേണ്ട നടപടി ആവശശ്യപ്പെട്ട്കൊണ്ട് സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ ശ്രീനാഥും ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി അംഗം അനിൽകുമാർ , ഷിബിത് മുള്ളാഞ്ചേരി എന്നിവർ ചേർന്ന്  ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

© 2025 malappuramtimes. Powered by Cybpress Innovative solution.