മലപ്പുറം : പൊതുജനാരോഗ്യ സംരക്ഷണത്തിന് ഏകോപിത ശ്രമം അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തി. ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് ഹാളില്‍ നടന്ന ഏകാരോഗ്യം ജില്ലാതല സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡിഎംഒ. 'ആരോഗ്യം നിലനിര്‍ത്തുന്നതിന് ജന്തുസസ്യജാലങ്ങളുടെയും അവ ഉള്‍ക്കൊള്ളുന്ന പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്ന ആശയമാണ് ഏകാരോഗ്യം മുന്നോട്ട് വെക്കുന്നത്.
പരിപാടിയില്‍ 'ഏകാരോഗ്യവും അനുബന്ധ വകുപ്പുകളുടെ ഏകോപനവും' എന്ന വിഷയം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ.കെ. പ്രവീണ അവതരിപ്പിച്ചു. മെച്ചപ്പെട്ട ആരോഗ്യമേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് മനുഷ്യരും പക്ഷിമൃഗാദികളും, പരിസ്ഥിതിയും തമ്മിലുള്ള പരസ്പര ബന്ധം തിരിച്ചറിഞ്ഞ് വിവിധ വകുപ്പുകളുടെയും വിജ്ഞാനശാഖകളുടെയും സഹകരണം ഉറപ്പാക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷിബുലാല്‍ മോഡറേറ്ററായി.
ഡെപ്യൂട്ടി ജില്ലാ വെറ്റിനറി സര്‍ജന്‍ ഡോ. ലൈല, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സി. ഷുബിന്‍, ഡോ വി. ഫിറോസ് ഖാന്‍, തദ്ദേശസ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അബ്ദുള്‍ഖാദര്‍, വനിതാ-ശിശുക്ഷേമ ഓഫീസര്‍ ധന്യ, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖലി, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.കെ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറേറ്റില്‍ മാതൃകാ ഹരിത ബൂത്ത് ഒരുങ്ങി 28 March 2026
പ്രാദേശികം
മലപ്പുറം ജില്ലയിലെ സ്കൂളുകളിലേക്കായി കൈറ്റിന്റെ 3083 റോബോട്ടിക് കിറ്റുകൾ 24 July 2025
പ്രാദേശികം
സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു 27 July 2025
പ്രാദേശികം
ഉദ്ഘാടനത്തിന് ഒരുങ്ങി താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം 07 March 2026
ഗുഡ് സ്റ്റോറി
ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ 27 August 2025