പരപ്പനങ്ങാടി : പരപ്പനങ്ങാടി ഉപജില്ലയിൽ നിന്നും വിവിധ മത്സര പരീക്ഷകൾ വിജയം നേടിയവരെ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദരിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന ലക്ഷ്യത്തോടെ ഹെഡ്മാസ്റ്റേഴ്സ് ഫോറമാണ് ഉപജില്ലയിലെ എൽഎസ്എസ്, യു എസ് എസ്, എൻ എം എം എസ്, ഇൻസ്പയർ അവാർഡ് ജേതാക്കളെ ആദരിച്ചത്.
പരപ്പനങ്ങാടി കെ കെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ്, വൈസ് ചെയർപേഴ്സൺ ബിപി ഷാഹിദ, സ്ഥിരം സമിതി അധ്യക്ഷൻ സി നിസാർ അഹമ്മദ്, കൗൺസിലർമാരായ ടി കാർത്തികേയൻ, ജെ എം ഖദീജത്തുൽ മാരിയ, എ ഇ ഒ ടി എസ് സുമ, എച്ച് എം ഫോറം കൺവീനർ കെപി വിജയകുമാർ എന്നിവർ സംസാരിച്ചു.
23 June 2026
പ്രാദേശികം
ഹെപ്പറൈറ്റിസ് രോഗവ്യാപനം തടയാന്‍ ശാസ്ത്രീയ മാര്‍ഗ്ഗം അവലംബിക്കണം: ജില്ലാ കളക്ടര്‍ 28 July 2025
ചരമം
ആത്രപുളിക്കൽ ബാലകൃഷ്ണൻ അന്തരിച്ചു 02 December 2025
ചരമം
അബ്ദുറഹിമാൻ ഡോക്ടർക്ക് വിട 11 May 2026
പ്രാദേശികം
ബഡ്സ് ഒളിമ്പിയ-2025 : വിജയകിരീടം ചൂടി കാളികാവ് ബി.ആർ.സി 28 October 2025
പ്രാദേശികം
സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി 15 September 2025