റിപ്പോർട്ട്: ഷമീർ രാമപുരം
ജിദ്ദ: മലയാള സിനിമയുടെ നൊസ്റ്റാൾജിക് ഭാവങ്ങൾ ആഴത്തിൽ ആവിഷ്കരിക്കുന്ന ഷോർട്ട് ഫിലിം ‘കോലൈസ്’ സെപ്റ്റംബർ 11-ന് ഔദ്യോഗികമായി റിലീസ് ചെയ്തു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി അലി അരിക്കത്തിന്റെ സംവിധാനത്തിൽ, അബ്ദുള്ള മുക്കണ്ണിയുടെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം, പ്രേക്ഷകരെ അമ്മമാരുടെയും മക്കളുടെയും ആത്മബന്ധത്തിലേക്കും ഗ്രാമീണ ഓർമ്മകളിലേക്കും നയിക്കുന്നു.
മുക്കണ്ണി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ, ഫെബിൻ ആറ്റുപുറം ക്യാമറ കൈകാര്യം ചെയ്യുന്നു. പ്രശസ്ത ഗായിക സോഫിയ സുനിൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, സുബൈർ ജെ.കെ, റിഷാൻ റിയാസ് കല്ലിങ്കൽ, ബീഗം ഖതീജ, ഷാജി, അയ്യൂബ് മാസ്റ്റർ, ജനാസർ ശാന്തപുരം, മൈമൂന, സിമി സുകുമാരൻ, ശംസു, അലിതുവ്വൂർ, നിസാർ കരുനാകപള്ളി, സിയ ഷാജു തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിക്കുന്നു.
ചിത്രത്തിന്റെ റിലീസ് ചടങ്ങ് ജിദ്ദയിൽ നടന്നചടങ്ങിൽ, സിനിമാ നിർമ്മാതാവ് നൗഷാദ് ആലത്തൂർ, കബീർ കൊണ്ടോട്ടി , മിർസാ സാഹിബ് , മുഹാസിൻ കാളികാവ്, സലാഹ് കാരാടൻ, റിയാസ് കല്ലിങ്കൽ, ജമാൽ പാഷ, ഷിബു തിരുവനന്തപുരം, ബഷീർ വള്ളിക്കുന്ന് , അസൈൻ ഇല്ലിക്കൽ, ഷഹീർ പ്പോട്, ഹംസ മദാരി, ഷാജു അത്താണിക്കൽ, ഉണ്ണി തെക്കേടത്ത്, വിജേഷ് ചന്ത്രു, സുനിൽ സയ്യിദ്, ഹുസൈൻ കരിങ്കര . മറ്റു സാംസ്കാരിക പ്രവർത്തകരും സിനിമാസ്നേഹികളും പങ്കെടുത്തു. പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ‘കോലൈസ്’, മലയാള സിനിമയുടെ സാംസ്കാരിക പാരമ്പര്യത്തെയും കുടുംബബന്ധങ്ങളെയും ആഴത്തിൽ ആവിഷ്കരിക്കുന്ന ഹൃദയസ്പർശിയായ കാഴ്ചയായി മാറുന്നു.
ചിത്രത്തിന്റെ പോസ്റ്ററുകളും പ്രചാരണ സാമഗ്രികളും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത നേടിയതോടെ, ‘കോലൈസ്’ ഇനി ഫിലിം ഫെസ്റ്റിവലുകളിലേക്കും പ്രാദേശിക പ്രദർശനങ്ങളിലേക്കും കടക്കുകയാണ്.
07 May 2026
21 November 2025
പ്രാദേശികം
8341 ഹാജിമാരെ യാത്രയാക്കി കൊച്ചി ഹജ്ജ് ക്യാമ്പ് സമാപിച്ചു 20 May 2026
പ്രാദേശികം
പി. വി. അബ്ദുല്‍ വഹാബ് എം.പി.യുടെ ആസ്തി വികസന ഫണ്ട് അവലോകന യോഗം ചേര്‍ന്നു 15 August 2026
പ്രാദേശികം
താനൂർ കെ പുരം ജിഎൽപി സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു 19 August 2025
പ്രാദേശികം
ജില്ലയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നടപടി വേണമെന്ന് ജില്ലാ വികസന സമിതിയോഗം 01 January 2026