മലപ്പുറം : ലോകബ്രെയില്‍ ദിനാചരണവും ഹയര്‍സെക്കന്‍ഡറി തുല്യതാ ക്ലാസ് ജില്ലാതല ഉദ്ഘാടനവും വേങ്ങര ജി.എം.വി.എച്ച്.എസ്.എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി നിര്‍വഹിച്ചു. കാഴ്ചപരിമിതര്‍ക്ക് സംസ്ഥാന സാക്ഷരതാമിഷന്റെയും കേരള ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ് അധ്യാപക ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ദീപ്തി ബ്രെയില്‍ സാക്ഷരത പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ബ്രെയില്‍ സാക്ഷരത പദ്ധതി ഒന്നാംഘട്ടം പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സാക്ഷരതാ മിഷന് അസിസ്റ്റന്റ് ഡയറക്ടര്‍ ലിജോ പി. ജോര്‍ജിന് നല്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു.
സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ലിജോ പി ജോര്‍ജ്, സാക്ഷരതാ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദ്, ഇ.കെ അഷ്റഫ് മാസ്റ്റര്‍, നോഡല്‍ പ്രേരക് പി. ആബിദ, പ്രേരക്മാരായ എ. സുബ്രഹ്മണ്യന്, വി. സ്മിത മോള്, കാഴ്ചപരിമിതരായ ബ്രെയില്‍ പഠിതാക്കള്‍, ഹയര്‍സെക്കന്‍ഡറി തുല്യത പഠിതാക്കള്‍, എസ്.പി.സി ക്യാംപ് അംഗങ്ങള്‍, വിവിധ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാഴ്ചപരിമിതിയുള്ള തിരൂരങ്ങാടി ജി.എച്ച്.എസ്. അധ്യാപകന് പി. കെ.സുഹൈല്‍ മാജിക് ഷോ അവതരിപ്പിച്ചു.
28 August 2025
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 3,28,10,430 രൂപയുടെ പണവും മദ്യവും മയക്കുമരുന്നും കണ്ടുകെട്ടി 24 March 2026
പ്രാദേശികം
വ്യാവസായിക മുന്നേറ്റത്തിനായി എമേർജിംഗ് മലപ്പുറം 11 September 2025
ഗുഡ് സ്റ്റോറി
പുനര്‍ഗേഹം എന്ന പുനരധിവാസം:യാതനകള്‍ക്കൊടുവില്‍ മത്സ്യത്തൊഴിലാളികളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവുന്നു 10 August 2025
പ്രാദേശികം
റേഷൻ വാങ്ങാൻ ഇനി കാടിറങ്ങേണ്ട; ഉന്നതികളിലേക്ക് റേഷൻ കട എത്തും 16 March 2026
പ്രാദേശികം
മാസപ്പിറവി കണ്ടു : കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ 19 March 2026