മുംബൈ : ഈ വർഷത്തെ ഹജ്ജ് സീസണിൽ ഇന്ത്യയിൽ നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന തീർത്ഥാടനത്തിന് പോവുന്ന ഹാജിമാരെ യാത്രാവേളയിലും മക്കയിലെയും മദീനയിലെയും താമസക്കാലയളവിലും സഹായിക്കുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി നിയമിക്കപെടുന്ന സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാർക്കുള്ള ദ്വിദിന പരിശീലനപരിപാടി മുംബൈയിൽ സമാപിച്ചു.
ഹജ്ജിനായി വിമാനത്താവളത്തിൽ നിന്ന് യാത്ര തുടങ്ങുന്നതുമുതൽ ഹജ്ജ് കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്നതുവരെ തീർത്ഥാടകരുടെ വിവിധ കാര്യങ്ങളിൽ ഔദ്യോഗികവിഷയങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് നൂറ്റിഅൻപത് പേർക്ക് ഒരാൾ എന്ന നിലയിൽ സർക്കാർ സർവ്വീസിൽ ഉള്ളവരെ താത്കാലിക ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ ആയി നിയമിക്കുന്നത്.
ദേശീയ തലത്തിൽ നടത്തുന്ന ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് പരിശീലനം പൂർത്തിയാക്കിയത്.
ഹജ്ജ് നടപടിക്രമങ്ങൾ, മെഡിക്കൽ സേവനങ്ങൾ, എയർലൈൻസ്, കസ്റ്റംസ്, എമിഗ്രേഷൻ, ഫോറിൻ കറൻസി, ആൾക്കൂട്ട നിയന്ത്രണം, പ്രഥമശുശ്രൂഷ, ദുരന്തനിവാരണം, സൗദി നിയമങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ദർ ക്ലാസ്സെടുത്തു. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് ഖാൻ ഖസൂരി, കേന്ദ്ര മൈനോറിറ്റി സെക്രട്ടറി ഡോ. ചന്ദ്ര ശേഖർ കുമാർ, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാനവാസ്.സി., നസീം, ഡപ്യൂട്ടി സി.ഇ.ഒ. സദഖത് അലി, ഡപ്യൂട്ടി സി.ഇ.ഒ. നിയാസ് തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിനെ പ്രതിനിധീകരിച്ച് നോഡൽ ഓഫീസർ പി. കെ.അസ്സൈൻ പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിൽ നിന്ന് 10% ശതമാനം വെയ്റ്റിംഗ് ലിസ്റ്റിലുള്ള ഒമ്പത് പേർ ഉൾപ്പെടെ 96 പേർ പരിശീലനത്തിൽ പങ്കെടുത്തു.
പ്രാദേശികം
ദേശീയപാതയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം 29 September 2025
പ്രാദേശികം
പുല്ലാര-മേല്‍മുറി-കൈപ്പനക്കോട് ബൈപ്പാസ് റോഡ് ഒന്നാം ഘട്ട ഉദ്ഘാടനം നടന്നു 18 October 2026
പ്രാദേശികം
റോഡപകടത്തിൽ മരിച്ചവർക്കായി അനുസ്മരണ പരിപാടി സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് 17 November 2025
പ്രാദേശികം
മലപ്പുറം സിവില്‍ സ്റ്റേഷന് കാന്റീനിലെ നിറസാന്നിധ്യമായ പപ്പേട്ടന് വയോജന ദിനത്തില്‍ ജില്ലയുടെ ആദരം 04 October 2026
പ്രാദേശികം
79-ാം സ്വാതന്ത്ര്യ ദിനം ജില്ലയിൽ സമുചിതമായി ആഘോഷിച്ചു 15 August 2025