മലപ്പുറം : മലപ്പുറം ജില്ലയുടെ പുതിയ കളക്ടറായി ഡോ. വിനയ് ഗോയൽ ഫെബ്രുവരി 27 ന് (വെള്ളി) രാവിലെ 10 ന് ചുമതലയേൽക്കും. കളക്ടായ വി.ആർ വിനോദിന് റവന്യൂ വകുപ്പിൽ ജോയിൻ്റ് കമ്മീഷണറായി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലേക്കാണ് നിയമനം.
2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയൽ ഹരിയാന സ്വദേശിയാണ്. നിലവിൽ ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് ജോയിൻ്റ് ഡയറക്ടറും ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടറും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഇ-ഹെൽത്ത് കേരള പ്രോജക്റ്റ് ഡയറക്ടറുമാണ്.
തിരുവല്ല സബ് കളക്ടറായും തിരുവനന്തപുരം ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണറായും പ്രവർത്തിച്ചു. കേരള റോഡ് ട്രാൻസ്‌പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായും കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് സെക്രട്ടറിയായും സ്മാർട്ട് സിറ്റി തിരുവനന്തപുരം സി.ഇ.ഒയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഹരിയാനയിലെ റോഹ്തക് പി.ജി.ഐ.എം.എസിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ നിന്ന് പൊതുജനാരോഗ്യത്തിൽ ബിരുദാനന്തര ബിരുദം നേടി.
ഡോ. അനുഭൂതി ആണ് ഭാര്യ. നാല് വയസുള്ള അഭിശ്രീ മകളാണ്.
പ്രാദേശികം
പട്ടയവിതരണം സർവകാല റെക്കോർഡിൽ: മന്ത്രി വി. അബ്ദുറഹ്മാൻ 27 February 2026
പ്രാദേശികം
കാർഷിക സാങ്കേതിക വിദ്യാ ദിനം ആചരിച്ചു 28 August 2025
പ്രാദേശികം
സെന്സസ് രണ്ടാം ഘട്ടം: ഉദ്യോഗസ്ഥരുടെ പരിശീലനം ആരംഭിച്ചു 13 October 2026
പ്രാദേശികം
ജില്ലാ ആരോഗ്യ കർമസമിതി യോഗം ചേർന്നു 09 March 2026
പ്രാദേശികം
ലീഗ് സ്ഥാനാർഥികളെ 17 ന് പ്രഖ്യാപിക്കും 14 March 2026