തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ഏകകണ്ഠേന തെരഞ്ഞെടുത്തു. തിരുവനന്തപുരം ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ദീർഘകാല ഭരണപരിചയവും സംഘടനാ മികവും പരിഗണിച്ചാണ് പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് നേതാക്കൾ വ്യക്തമാക്കി. ജനകീയ വിഷയങ്ങളിൽ ശക്തമായ നിലപാടുകളും സർക്കാരിന്റെ പ്രവർത്തനങ്ങളെ കർശനമായി നിരീക്ഷിക്കുന്ന ഉത്തരവാദിത്വപരമായ പ്രതിപക്ഷ പ്രവർത്തനവുമാകും ഇനി നിയമസഭയിൽ എൽ.ഡി.എഫ് കാഴ്ചവെയ്ക്കുകയെന്ന് അദ്ദേഹം പ്രതികരിച്ചു.
“ജനങ്ങളുടെ ശബ്ദമായി സഭയ്ക്കകത്തും പുറത്തും ശക്തമായി ഇടപെടും. സംസ്ഥാനത്തിന്റെ വികസനവും ജനക്ഷേമവുമാണ് എൽ.ഡി.എഫിന്റെ പ്രധാന ലക്ഷ്യം,” എന്ന് പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമാകുന്ന തീരുമാനമായാണ് വിലയിരുത്തൽ.
16 September 2026
പ്രാദേശികം
സാക്ഷരതാ പഠനത്തിന് ആസാം സ്വദേശികളും: 'ചങ്ങാതി' യുടെ സംസ്ഥാന തല സര്‍വ്വേ ഉദ്ഘാടനം മാര്‍ച്ച് 15ന് 16 March 2026
പ്രാദേശികം
ഓണം ഖാദി മേളയ്ക്ക് തുടക്കം 14 August 2025
പ്രാദേശികം
സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവു പത്രിക തയാറാക്കല്‍; പരിശീലനം നടത്തി 25 May 2026
പ്രാദേശികം
സംസ്ഥാന കർഷക അവാർഡ്: മലപ്പുറം ജില്ലയ്ക്ക് അഭിമാന നേട്ടം 14 August 2025