താനൂർ : അങ്കണവാടി മുതൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ വരെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കി വിദ്യാഭ്യാസ മേഖലയിൽ വലിയ പുരോഗതി ഉറപ്പാക്കാൻ കഴിഞ്ഞതായി ന്യൂനപക്ഷക്ഷ ക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. താനൂർ കെ. പുരം ജിഎൽപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനവും മുകൾനിലയുടെ നിർമാണോദ്‌ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു പ്രദേശത്തിൻ്റെ സമഗ്ര വികസനമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. താനൂർ മണ്ഡലത്തിൽ മാത്രം വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനായി 200 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യ മേഖലയിലും കാര്യക്ഷമമായ പുരോഗതി നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്- മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതി വിഹിതമായ ഒരുകോടി ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 60 ലക്ഷം രൂപ ഉപയോഗിച്ചാണ് മുകളിലത്തെ നില നിർമിക്കുന്നത്.
താനാളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക അധ്യക്ഷയായി. പിഡബ്ല്യുഡി കെട്ടിട വിഭാഗം അസി.എക്സി.എഞ്ചിനീയർ ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാകിരണം കോ-ഓർഡിനേറ്റർ സുരേഷ് കൊളശേരി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി അബ്ദുറസാഖ്, സ്ഥിരം സമിതി അധ്യക്ഷരായ കെ വി സിനി, അമീറ കുനിയിൽ, പഞ്ചായത്തംഗം പി ജ്യോതി, ബിപിസി എൻ റിയോൺ ആൻ്റണി, സമീർ അക്കര, ഒ സുരേഷ്ബാബു, പ്രതീഷ്കുമാർ, പി വി പ്രീന തുടങ്ങിയവർ സംസാരിച്ചു. പി സതീശൻ സ്വാഗതവും ഹെഡ്മാസ്റ്റർ വി പി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
പ്രാദേശികം
വിപണിയിലെ ക്രമക്കേടുകൾ തടയാൻ ഓണക്കാല പ്രത്യേക പരിശോധനയുമായി ലീഗൽ മെട്രോളജി വകുപ്പ് 19 August 2026
പ്രാദേശികം
വിദ്യാർഥിനികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം: മലപ്പുറം ഗവ. വനിതാ കോളേജിന് പുതിയ കെട്ടിടം 10 March 2026
പ്രാദേശികം
ദേശീയപാതയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം 29 September 2025
സ്പോർട്സ്
ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിച്ചു 20 May 2026
പ്രാദേശികം
ആതുരസേവനരംഗത്തെ മക്കരപ്പറമ്പിന്റെ ജനകീയ മുഖം ഡോ:സീമ നാരായണൻ അന്തരിച്ചു 22 August 2025