മലപ്പുറം : കേന്ദ്ര ടൂറിസം മന്ത്രാലയവും സ്വച്ഛ് ഭാരത് മിഷനും ഗ്രാമീണ മേഖലകളില്‍ മികച്ച ആതിഥേയ സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സ്വച്ഛ്താ ഗ്രീന്‍ ലീഫ് റേറ്റിങ് ജില്ലയില്‍ 23 സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. റേറ്റിങ് ലഭിച്ച സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് വിതരണം ചെയ്തു. വൃത്തിയുടേയും ശുചിത്വ സംവിധാനങ്ങളുടെയും അടിസ്ഥാനത്തില്‍ ജില്ലയിലെ ഗ്രാമീണ മേഖലകളിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. 27 സ്ഥാപനങ്ങളാണ് ജില്ലയില്‍ റേറ്റിങിനായി അപേക്ഷിച്ചത്. ഇതില്‍ 15 സ്ഥാപനങ്ങള്‍ക്ക് ഫൈവ് ലീഫും എട്ട് സ്ഥാപനങ്ങള്‍ക്ക് വണ്‍ ലീഫ് അംഗീകാരവും ലഭിച്ചു. എല്ലാ വര്‍ഷവും പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കി നല്‍കും. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്ഥാപനങ്ങള്‍ക്കും അപേക്ഷ നല്കിയാല് പരിശോധകള്‍ക്ക് ശേഷം സര്ട്ടിഫിക്കേഷന് നല്‍കും. ഹരിത പ്രോട്ടോകോള്‍ പാലിച്ച് വിവാഹം നടത്തിയ പ്രജീഷ് - മഹജ ദമ്പതികളെയും ഹരിത പ്രോട്ടോകോള്‍ പ്രകാരം പരിപാടികള്‍ സംഘടിപ്പിക്കുന്ന ഫെബിനോറ ഇവന്റിനെയും കളക്ടര്‍ ആദരിച്ചു.
ആകെ 200 മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് റേറ്റിങ് നല്‍കുന്നത്. ഇതില്‍ 180 മുതല്‍ 200 മാര്‍ക്ക് നേടുന്നവര്‍ക്ക് ഫൈവ് ലീഫും 130 മുതല്‍ 179 വരെ മാര്‍ക്ക് നേടുന്നവര്‍ക്ക് ത്രീ ലീഫും 100 മുതല്‍ 129 വരെ മാര്‍ക്ക് നേടുന്നവര്‍ക്ക് വണ്‍ ലീഫുമാണ് ലഭിക്കുക. സ്ഥാപനങ്ങളിലെ ഖര ദ്രവ മാലിന്യ സംസ്കരണം, ജൈവ മാലിന്യ സംസ്കരണം, ചെളി മാലിന്യ സംസ്കരണം, വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കല്‍, ശുചിത്വവുമായി ബന്ധപ്പെട്ട വിവര വിജ്ഞാന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് മാര്‍ക്കിന് പരിഗണിക്കുന്ന പ്രധാന ഘടകങ്ങള്‍. കളക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ശുചിത്വ മിഷന് കോഡിനേറ്റര്‍ എ. ആതിര, പ്രോഗ്രാം ഓഫീസര്‍ സിറാജ്ജുദ്ധീന്‍, കെഎച്ച്ആര്‍എ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ സമദ്, ക്ലാസിഫൈഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോട്ട്സ് അസോസിയേഷന് ജില്ലാ കോഡിനേറ്റര്‍ കെ.എം. അനില്‍കുമാര്‍, ഫെഡറേഷന് ഓഫ് ഹോട്ടല്‍ അസോസിയേഷന് സെക്രട്ടറി ബാലഗോപാല്‍, ഡിടിപിസി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് കെ. വരുണ്‍ എന്നിവര്‍ സംസാരിച്ചു.
ഗുഡ് സ്റ്റോറി
അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും 27 July 2025
പ്രാദേശികം
ബി.എല്‍.ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇല്ല; ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ചവര്‍ ഉടൻ ബന്ധപ്പെടണം- ജില്ലാ കളക്ടർ 18 November 2025
പ്രാദേശികം
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പദ്ധതി അവലോകനം ഇന്ന് ജില്ലയില്‍ 22 September 2025
പ്രാദേശികം
ഒഴൂർ പഞ്ചായത്തിലെ ചുരങ്ങര- ഹാജിപ്പടി റോഡ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു 03 November 2025
പ്രാദേശികം
മണികണ്ഠൻ കൊളത്തൂരിന്റെ പ്രഥമ നോവൽ 'ഗോഷ്ഠി' ഉടൻ വായനക്കാരിലേക്ക് 03 September 2025