റിപ്പോർട്ട്: ഷമീർ രാമപുരം
രാമപുരം : ബൈക്ക് യാത്രികനിൽ നിന്ന് റോഡിൽ വീണ പണവും, പേഴ്സുംഉടമസ്ഥനെ തേടിപിടിച്ചു കണ്ടെത്തി തിരിച്ചു നൽകി യുവാക്കൾ മാതൃകയായി . ദേശീയപാത രാമപുരം നാറാണത്തു വെച്ചാണ് ചൊവ്വാഴ്ച വൈകുന്നേരം പണവും, പേഴ്സും വിലപ്പെട്ട രേഖകളും റോഡിൽ പരന്നുകിടക്കുന്ന നിലയിൽ കിട്ടിയത്, ഉടമസ്ഥനെ തേടിപിടിച്ചു തിരികെ നൽകി രാമപുരം സ്വദേശികളായ കിഴക്കേതിൽ അബ്ദുൽ സലീം, കളത്തും പടിയൻ അബ്ദുൽ കരീം എന്നിവർമാതൃകയായത്. പെരിന്തൽമണ്ണയിൽ നി ന്നും തിരിച്ചു വരുന്ന വഴിയാണ് ബൈക്കുകാരന്റെ പേർസ് റോഡിൽ വീണു പണം റോഡിൽ ചിന്നി ചിതറിയത് സലീമിന്റെ ശ്രദ്ധയിൽ പെടുന്നത്. വാഹനം നിർത്തി മറ്റുള്ളവരുടെ സഹായത്തോടെ പണവും മറ്റും റോഡിൽ നിന്നും പെറുക്കി എടുത്തതും. അഡ്രസ്സ് കുറുവ കൂട്ടിലങ്ങാടി എന്നറിഞ്ഞപ്പോൾ ഉടൻ പ്രവാസി സുഹൃത്ത് സാമൂഹ്യപ്രവർത്തകനായചൂച്ചാസ് അങ്ങാടി എന്ന ( പെരുമ്പള്ളി ഹംസ ) യെ വിളിച്ചു അറിയിക്കുകയും.പിന്നീട് യഥാർത ഉടമസ്ഥനെ കണ്ടെത്തി പണവും മറ്റും കൈമാറുകയും ചെയ്തത്. പൊതുപ്രവർത്തകനും ഗ്ലോബൽ കെഎംസിസി ഭാരവാഹിയുമാണ് സലീം കിഴക്കേതിൽ.
11 January 2026
പ്രാദേശികം
തിരൂർ ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു 13 August 2025
പ്രാദേശികം
മങ്കടയിൽ ഇടിമിന്നലേറ്റ് നാലു മരണം 12 May 2026
പ്രാദേശികം
സിവില്‍ സര്‍വീസ് പരിശീലനം 09 May 2026
പ്രാദേശികം
ലീഗ് സ്ഥാനാർഥികളെ 17 ന് പ്രഖ്യാപിക്കും 14 March 2026
ഗുഡ് സ്റ്റോറി
സമ്മിശ്ര കൃഷിയില്‍ വിജയം; ഖദീജയുടെ തോട്ടത്തില്‍ എല്ലാം വിളയും 08 August 2025