മലപ്പുറം : സിവില്‍ സ്റ്റേഷന് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കുടിവെള്ളം എത്തിക്കുന്നതിനായി നിര്‍മിച്ച കുഴല്‍ക്കിണര്‍ പി. ഉബൈദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുല്ല എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് 62,133 രൂപയും പമ്പ് ഹൗസ്, പൈപ്പ് ലൈന്‍ എന്നിവയ്ക്കായി 23,7700 രൂപയുമാണ് ചെലവഴിച്ചത്. സിവില്‍ സ്റ്റേഷനില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ജില്ലാ കളക്ടര്‍ വി. ആര്. വിനോദ് അധ്യക്ഷത വഹിച്ചു. എഡിഎം എന്‍.എം. മെഹറലി, ഭൂജല വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ തെക്കേടത്ത് മുഹമ്മദ് കബീര്‍ ജീവനക്കാര്‍ പങ്കെടുത്തു.
പ്രാദേശികം
ജില്ലാ സാക്ഷരതാ മിഷന് സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിച്ചു 15 August 2026
പ്രാദേശികം
അതിഥി അധ്യാപക നിയമനം 07 May 2026
പ്രാദേശികം
നവജാത ശിശു സുരക്ഷാ വാരാചരണം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു 21 November 2025
പ്രാദേശികം
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു 05 August 2025
പ്രാദേശികം
വിഎസിന് ആദരം, സംസ്ഥാനത്ത് നാളെ ( ജൂലൈ 22 ) പൊതു അവധി: മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം 21 July 2025