മൊറയൂർ : നേട്ടങ്ങള്‍ അടയാളപ്പെടുത്തി മൊറയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വികസനസദസ്സ് ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും അവതരിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് നിറഞ്ഞ സദസ്സിലാണ് മൊറയൂരില്‍ നടന്നത്. മലപ്പുറം നിയോജക മണ്ഡലത്തിലെ ആദ്യ വികസന സദസ്സ് കൂടിയായിരുന്നു മൊറയൂരിലേത്. മൊറയൂര്‍ ജിഎം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി. സുനീറ ഉദ്ഘാടനം ചെയ്തു. നവീനമായ ആശയങ്ങള്‍ ആവിഷ്കരിക്കാനും പൂര്‍ത്തിയാക്കാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പുതുതലമുറയ്ക്ക് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ കഴിഞ്ഞെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ മുണ്ടോടന്‍ അധ്യക്ഷത വഹിച്ചു.
200 ലധികം പേര് പങ്കെടുത്ത പരിപാടിയില്‍ ഗ്രാമ പഞ്ചായത്തിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന വികസനരേഖ പ്രസിഡന്റ് പ്രകാശനം ചെയ്തു. അസി. സെക്രട്ടറി സി. ഭാസ്കരന് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് മുന്‍ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.കെ. അനീസ് ബാബു, പി.കെ. ആയിഷാബി, ഫാത്തിമ അന്‍വര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സഫിയ, വാര്‍ഡ് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.
പ്രാദേശികം
ജില്ലാ തല ബോക്സിങ് ക്യാമ്പ് മക്കരപ്പറമ്പ് ഇമ്പാക്ട് ബോക്സിങ് അക്കാദമിയിൽനടന്നു 06 September 2025
പ്രാദേശികം
വൈദ്യുതി അപകടങ്ങള്‍ ഇല്ലാതാക്കാന്‍ നടപടികള്‍ ശക്തമാക്കും 29 July 2025
പ്രാദേശികം
രണ്ടാമത്തെ 'ഒപ്പം' ആക്സസ് കഫേ പ്രവര്‍ത്തനം തുടങ്ങി 09 September 2025
പ്രാദേശികം
മലപ്പുറത്ത് ഡി.എല്‍.ആര്.സി. യോഗം ചേര്‍ന്നു: വാര്‍ഷിക വായ്പാ പദ്ധതിയില്‍ 108 ശതമാനം നേട്ടം 29 June 2026
പ്രാദേശികം
മാധ്യമപ്രവർത്തകർക്ക് ആദരം 23 June 2026