പെരിന്തൽമണ്ണ : പെരിന്തൽമണ്ണ താലൂക്കിലെ മുഴുവൻ മാധ്യമ പ്രവർത്തകരുടെയും കുടുംബ സംഗമം പെരിന്തൽമണ്ണ വ്യാപാര ഭവനിൽ നടത്തി. നാടി ന്റെ സ്പന്ദനങ്ങൾ കൃത്യമായി അറിയുകയും അത് അവതരിപ്പിക്കുകയും ചെയ്യേണ്ടവരാണ് മാധ്യമ പ്രവർത്തകരെന്നും വായനയുടെ പ്രസക്തി ഒആൺലൈൻ കാലത്തും ഇല്ലാതാവാൻ പാടില്ലെന്നും സംഗമം ഉദ്ഘാടനം ചെയ്ത മഞ്ഞളാംകുഴി അലി എം.എൽ.എപറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്ത സംഗമത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിച്ചു. എ. രാധാകൃഷ്ണൻ, ടി.ജെ. ജോളി ജെയിംസ്, സി.മുഹമ്മദലി, എ.ശിവദാസൻ, എച്ച്. മുഹമ്മദ് ഖാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നജീബ് കാന്തപുരം എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. നാട്ടിലെ ഓരോ വികസനത്തിന് പിന്നിലും മാധ്യമ പ്രവർത്തകരുടെ കയ്യൊപ്പു കൂടി കാണുമെന്നും രാഷ്ട്രീയ പ്രവർത്തകർക്ക് ദിശാബോധം നൽകാൻ മാധ്യമങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തൽമണ്ണ പ്രസ് ഫോറം പ്രസിഡന്റ് സത്താർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി.ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തകരുടെ മക്കളിൽ മികവു പുലർത്തിയ വിദ്യാർഥികളെ അനുമോദിച്ചു. വാർത്താ കാലവും അനുഭവങ്ങളും സെഷനിൽ മാധ്യമ പ്രവർത്തകർ അനുഭവങ്ങൾ പങ്കുവെച്ചു. മലയാള മനോരമ ലേഖകൻ മണികണ്ഠൻ കൊളത്തൂർ രചിച്ച 'ഗോഷ്ടി' പുസ്തകത്തി ന്റെ കവർ പ്രകാശനം ചടങ്ങിൽ എം. എൽ. എമാരായ മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം എന്നിവർ ചേർന്ന് നിർവഹിച്ചു. ഓറ ടെയിൽസ് പബ്ലിക്കേഷൻസ് എം.ഡി എ.പി ശ്രുതി പുസ്തകം പരിചയപ്പെടുത്തി. ഉമ അങ്ങാടിപ്പുറം, ഹരിത, ഷിജിത, എ. രാധാകൃഷ്ണൻ, മുജീബ് റഹ്മാൻ വെങ്ങാട്, എം. പത്മിനി എന്നിവർ സംസാരിച്ചു. മണികണഠൻ കൊളത്തൂർ, സി.മുഹമ്മദലി, നഹാസ് എം.നിസ്താർ, ശിഹാബ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. പെരിന്തൽമണ്ണ പ്രസ് ഫോറം സെക്രട്ടറി ഇ.ഷംസുദ്ദീൻ സ്വാഗതവും നഹാസ് എം. നിസ്താർ നന്ദിയും പറഞ്ഞു. കുട്ടികളുടെയും സ്ത്രീകളുടെയും വിവിധ മൽസരങ്ങളും നടന്നു. നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
റിപ്പോർട്ട്: ഷമീർ രാമപുരം
പ്രാദേശികം
ഡോ. വിനയ് ഗോയൽ മലപ്പുറം ജില്ലാ കളക്ടറായി ഇന്ന് (ഫെബ്രുവരി 27 വെള്ളി) ചുമതലയേൽക്കും 27 February 2026
പ്രാദേശികം
വിരൽത്തുമ്പിൽ കിട്ടുന്നത് അറിവല്ല, വിവരങ്ങൾ മാത്രം: സ്പീക്കർ എ.എൻ ഷംസീർ 05 August 2025
പ്രാദേശികം
വികസന സദസ്സുകള്‍ നാടിന്റെ സ്പന്ദനം- മന്ത്രി വി അബ്ദുറഹ്മാന് 15 October 2025
പ്രാദേശികം
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു 07 March 2026