തിരുനാവായ : ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തിരുനാവായ റി എക്കൗ ട്രോമ കെയർ എന്നിവർ ചേർന്ന് തിരുനാവായയിൽ മാമാങ്ക സ്മാരകങ്ങൾ, ഗാന്ധി സ്മൃതി എന്നിവ ശുചീകരിച്ചു. ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തി. തിരുനാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമ്പറ്റ ദേവയാനി പരിപാടി ഉദ്ഘാടനം ചെയ്തു. റി എക്കൗ പ്രസിഡന്റ് പുവ്വത്തിങ്കൽ റഷീദ് അധ്യക്ഷത വഹിച്ചു.
തിരുനാവായിലെ മാമാങ്ക സ്മാരകങ്ങളിൽപ്പെട്ട മണി കിണർ, ചങ്ങമ്പള്ളി കളരിയുടെ പരിസരം എന്നിവയാണ് ശുചീകരിച്ചത്. കേരള ബാങ്ക് എഫ്.എൽ.സി.എം. കെ. സതിഷ് ബാബു, ട്രോമ കെയർ കൽപകഞ്ചേരി യൂണിറ്റ് ലീഡർ ഇസ്മായിൽ പറവന്നൂർ, യുനസ് കുന്നും പുറം, ഷറഫുദ്ധീൻ പല്ലാർ , എന്നിവർ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഹാരിസ് പറമ്പിൽ , സോളമൻ കളരിക്കൽ, കോഴിപുറം ട്രോമ കെയർ കോ ഓർഡിനേറ്റർ ഷമീർ അലി വൈലത്തൂർ, ഖാലിദ് ഗുരുക്കൾ സർവോദയ മേള കമ്മിറ്റി വൈസ് ചെയർമാൻ മുളക്കൽ മുഹമ്മദാലി . തേക്കിൽ നൗഷാദ്, സി.കെ.ശിവൻ, ഹമീദ് കൈനിക്കര , സൂർപ്പിൽ അഷ്റഫ്, ഷംസു കുന്നക്കാട്ട്, ചിറക്കൽ ഉമ്മർ എന്നിവർ പങ്കെടുത്തു.
02 September 2025
18 August 2026
പ്രാദേശികം
വനിതാ സ്വയം തൊഴില്‍ ബോധവല്‍ക്കരണ ക്യാപും വായ്പാ വിതരണവും നടന്നു 03 September 2025
പ്രാദേശികം
2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ 21 July 2025
പ്രാദേശികം
പുകയില ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു 02 September 2026
പ്രാദേശികം
സ: വി.എസ്.നെ അനുസ്മരിച്ചു. 11 August 2025