വണ്ടൂർ : വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ നവീകരിച്ച അത്യാഹിത വിഭാഗം, മാലിന്യ സംസ്കരണ പ്ലാന്റ്, ആധുനിക ലാബ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ എന്നീ വിവിധ പദ്ധതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന് 90 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപയും അനുവദിച്ച് ആധുനിക സൗകര്യത്തോട് കൂടിയാണ് അത്യാഹിത വിഭാഗത്തിന്റെ പണി പൂര്‍ത്തികരിച്ചത്. 1.20 കോടി രൂപ ചെലവിലാണ് മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിച്ചത്.
എ.പി. അനില്‍കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം. സീന, കെ. രാമന്‍കുട്ടി, ബ്ലോക്ക് പ്രസിഡന്റ് വി.കെ. അസ്കര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ടി. ജെസ്സി, സ്ഥിരസമിതി അദ്ധ്യക്ഷന്‍ വി.ശിവശങ്കരന്, കെ സി കുഞ്ഞി മുഹമ്മദ്, വി.എ.കെ. തങ്ങള്‍, ബി. മുഹമ്മദ് റസാക്ക്, കണ്ണിയന്‍ കരീം, ബി. ഡി. ഒ.എ.ജെ. സന്തോഷ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമ്മര്‍ പള്ളിയാളി എന്നിവര്‍ പങ്കെടുത്തു.
04 October 2026
പ്രാദേശികം
വിഎസിന് ആദരം, സംസ്ഥാനത്ത് നാളെ ( ജൂലൈ 22 ) പൊതു അവധി: മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം 21 July 2025
പ്രാദേശികം
ജില്ലയിലെ ആദ്യ മത്സ്യ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു 26 August 2025
സ്പോർട്സ്
മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് 05 August 2025
പ്രാദേശികം
ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം: മലപ്പുറത്ത് റവന്യൂ മന്ത്രി കെ. രാജന് പതാക ഉയത്തും 08 August 2025
പ്രാദേശികം
തൊഴിലുറപ്പ് പദ്ധതിയില്‍ ഹാജർ ആധാര്‍ അധിഷ്ഠിതമാക്കും 08 October 2025