മലപ്പുറം : ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നവജാതശിശു വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷിബുലാല്‍ നിര്‍വഹിച്ചു. നവജാതശിശു മരണനിരക്ക് കുറയ്ക്കുക, ജനനം മുതല്‍ ആദ്യ 28 ദിവസം വരെയുള്ള ശിശുവിന്റെ നിര്‍ണായക ഘട്ടത്തില്‍ ശരിയായ പരിചരണം ഉറപ്പാക്കുക, മാതൃ-ശിശു ആരോഗ്യബോധം ഉയര്‍ത്തുക എന്നിവയാണ് വാരാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
'നവജാതശിശു സുരക്ഷ എല്ലാ കുഞ്ഞുങ്ങള്‍ക്കും എല്ലാ സ്പര്ശനത്തിലും എല്ലാ സമയത്തും' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ജനനാനന്തര ശിശുപരിചരണത്തെക്കുറിച്ച് സമൂഹാവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആരോഗ്യ വകുപ്പും ആരോഗ്യകേരളവും സംയുക്തമായി ആശുപത്രികള്‍ കേന്ദ്രീകരിച്ച് വിപുലമായ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഫിറോസ് ഖാന് അധ്യക്ഷനായ ചടങ്ങില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം പ്രൊഫസര്‍ ഡോ. എസ്. ഗിരീഷ്, തിരൂരങ്ങാടി ജില്ലാ പ്രാരംഭ ആരോഗ്യ ഇടപെടല്‍ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എന്‍. ഹക്കിം എന്നിവര്‍ നവജാതശിശു പരിചരണത്തെയും സുരക്ഷയെയും കുറിച്ച് വിശദീകരിച്ചു.
ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ വിന്‍സെന്റ് സിറില്‍, ആര്.ബി.എസ്.കെ. ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ. രമ്യ, ഐ.ഇ.സി. കണ്‍സള്‍ട്ടന്റ് ഇ.ആര്. ദിവ്യ, ഡി.ഐ.ഇ.സി. മാനേജര്‍ ദേവീദാസ് എന്നിവര്‍ സംസാരിച്ചു.
പ്രാദേശികം
'ഒപ്പം' പദ്ധതി: പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കിറ്റ് വിതരണം ചെയ്തു 17 November 2025
ഗുഡ് സ്റ്റോറി
ജീവിത സായാഹ്നത്തില്‍ കരുതലായി സായംപ്രഭ ഹോമുകള്‍ 29 September 2025
പ്രാദേശികം
അതിഥി അധ്യാപക നിയമനം 07 May 2026
പ്രാദേശികം
യുവജന കമ്മീഷൻ മലപ്പുറം ജില്ലാതല അദാലത്ത്: 17 പരാതികൾ തീർപ്പാക്കി 11 January 2026
പ്രാദേശികം
വൈദ്യുതി അപകടങ്ങള്‍ ഇല്ലാതാക്കാന്‍ നടപടികള്‍ ശക്തമാക്കും 29 July 2025