Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ ഡോക്ടറേറ്റ് നേടി മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക CITU പ്രതിഷേധം സംഘടിപ്പിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അമ്മയെ ഇനി ശ്വേത നയിക്കും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : ആരോഗ്യമുള്ള ശരീരത്തിനായി വ്യായാമം അനിവാര്യമാണെന്ന സന്ദേശം പകര്‍ന്ന് മലപ്പുറം മാരത്തണ്‍ ആവേശമായി. ' ആരോഗ്യം ആനന്ദം; വൈബ് ഫോര്‍ വെല്‍നസ് ' ക്യാംപയിന്റെ ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും സ്പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ദേശാഭിമാനിയാണ് മാരത്തണ്‍ നടത്തിയത്.  പുരുഷവിഭാഗത്തില്‍ വയനാട് സ്വദേശി എം.എഫ് അജ്മല്‍ ഒന്നാംസ്ഥാനവും പാലക്കാട് സ്വദേശികളായ എം. മനോജ് കുമാര്‍, എ.വിശാഖ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി. വനിതാവിഭാഗത്തില്‍ പാലക്കാട് സ്വദേശിനി എസ്. ഐശ്വര്യ ഒന്നാംസ്ഥാനവും എറണാകുളം സ്വദേശിനി ഗായത്രി കെ. മനോജ് രണ്ടാംസ്ഥാനവും വയനാട് സ്വദേശിനി എം. ബി. കൃഷ്‌ണേന്ദു മൂന്നാംസ്ഥാനവും നേടി.  കൊച്ചുകുട്ടികളും സ്ത്രീകളും പ്രായമായവരുമടക്കം രണ്ടായിരത്തോളംപേര്‍ പങ്കെടുത്തു.  സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഡയറക്ടര്‍ വി.പി അനില്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ്‌ചെയ്തു. കാവുങ്ങല്‍ ബൈപാസ്, മുണ്ടുപറമ്പ്, മച്ചിങ്ങല്‍, കിഴക്കേത്തല, കോട്ടപ്പടി, കുന്നുമ്മല്‍ വഴി തിരിച്ചെത്തുന്ന രീതിയില്‍ 10 കിലോമീറ്ററായിരുന്നു മത്സരം. ഇതോടൊപ്പം മൂന്ന് കിലോമീറ്റര്‍ ഫണ്‍ റണ്ണും നടത്തി.

സമാപന സമ്മേളനം പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി അംഗം ഇ.എന്‍ മോഹന്‍ദാസ് അധ്യക്ഷനായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ഹൃഷികേശ് സമ്മാനദാനം നിര്‍വഹിച്ചു.  വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000 രൂപ, 7500 രൂപ, 5000 രൂപ ക്യാഷ്പ്രൈസും  ഏഴുപേര്‍ക്ക് 1000 രൂപ വീതവും  മത്സരം പൂര്‍ത്തിയാക്കിയവര്‍ക്ക് മെഡലുകളും നല്‍കി. ഡെപ്യൂട്ടി ഡി.എം.ഒ.മാരായ ഡോ. എ. ഷിബുലാല്‍, ഡോ. വി. ഫിറോസ് ഖാന്‍, ഡോ. സി. ഷുബിന്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രവീണ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം. നാരായണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി. സുരേഷ്, ആരോഗ്യവിഭാഗം മാസ് മീഡിയ ഓഫീസര്‍ കെ.പി. സാദിഖലി, കിലോ ബസാര്‍ പ്രതിനിധി സി. എച്ച്. അസ്ഹര്‍, മഞ്ചേരി എ.ബി.സി. ഓര്‍ത്തോപീഡിക് ആശുപത്രി നഴ്‌സിങ് സൂപ്രണ്ട് ലിബു ദേവസ്യ, സി.എം. നാണി, ജോയി ജോണ്‍ എന്നിവര്‍ സംസാരിച്ചു. ദേശാഭിമാനി യൂണിറ്റ് മാനേജര്‍ പ്രദീപ് മോഹന്‍ സ്വാഗതവും ബ്യൂറോ ചീഫ് സി. പ്രജോഷ് കുമാര്‍ നന്ദിയും പറഞ്ഞു. കിലോ ബസാറായിരുന്നു പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍.

© 2025 malappuramtimes. Powered by Cybpress Innovative solution.