മലപ്പുറം : ദേശീയ ഭക്ഷ്യഭദ്രതാ നിയമ പ്രകാരം ജില്ലയിൽ ലഭിച്ച പരാതികളിന്മേൽ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനായി ജില്ലാ പരാതി പരിഹാര സമിതി അവലോകന യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പരാതി പരിഹാര ഓഫീസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പി.ഒ. സാദിഖ് അധ്യക്ഷത വഹിച്ചു. റേഷൻ വിതരണം, മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കൽ, സ്കൂൾ-അങ്കണവാടി ഉച്ചഭക്ഷണ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ പുരോഗതി യോഗം വിശദമായി വിലയിരുത്തി. ഭക്ഷ്യകമ്മീഷനുമായി ബന്ധപ്പെട്ട് താലൂക്ക്, ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് കമ്മിറ്റികളുടെ പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗം വി. രമേശന്‍ നിര്‍ദ്ദേശം നല്‍കി. മൂന്നു മാസത്തിലൊരിക്കല്‍ ജില്ലാ പരാതി പരിഹാര സമിതി അവലോകന യോഗം ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ പ്രത്യേക ശ്രദ്ധ നൽകി സമയബന്ധിതമായി പരിഹാരം കാണണമെന്നും അദ്ദേഹം നിർദേശിച്ചു.
യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ കെ.കെ. മനോജ് കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശികം
ഓണോത്സവത്തിന് കോട്ടക്കുന്നിൽ തുടക്കം 01 September 2025
പ്രാദേശികം
ഭിന്നശേഷി മേഖലയിൽ മലപ്പുറം ജില്ലയ്ക്ക് പ്രഥമ പരിഗണന നൽകുന്നുണ്ടെന്ന് മന്ത്രി ഡോ.ആർ ബിന്ദു 27 February 2026
പ്രാദേശികം
'ഒപ്പം' പദ്ധതി: പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കിറ്റ് വിതരണം ചെയ്തു 17 November 2025
പ്രാദേശികം
മകന്റെ പാസിംഗ് ഔട്ട് പരേഡ് കാണാന്‍ വീല്‍ ചെയറിലെത്തി വേണുഗോപാലന്‍ 06 August 2026