മലപ്പുറം : IDBI ബാങ്കിന്റെ വിദേശവൽക്കരണത്തിനെതിരെയും ബാങ്കിന്റെ വിൽപ്പന നടപടികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. രാജ്യത്തിന്റെ പൊതുമേഖലാ ബാങ്കിംഗ് സംവിധാനത്തെ ദുർബലപ്പെടുത്തുകയും ജനകീയ ബാങ്കിംഗ് സങ്കൽപ്പത്തിന് വെല്ലുവിളിയുയർത്തുകയും ചെയ്യുന്ന സ്വകാര്യവൽക്കരണ നീക്കങ്ങളിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ധർണ്ണ ആവശ്യപ്പെട്ടു.
മലപ്പുറത്ത് IDBI ബാങ്കിന് മുൻവശം നടന്ന പ്രതിഷേധ ധർണ്ണയിൽ BEFI സംസ്ഥാന സെക്രട്ടറി മിഥുൻ സി, BEFI മലപ്പുറം ജില്ലാ സെക്രട്ടറി ജി. കണ്ണൻ, ജില്ലാ പ്രസിഡന്റ് പി. അലി എന്നിവർ സംസാരിച്ചു.
പ്രാദേശികം
കേരളത്തില്‍ ഒരു സ്പോര്‍ട്സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാന് 25 October 2025
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി 01 April 2026
പ്രാദേശികം
IDBI ബാങ്ക് വിൽപ്പന പിൻവലിക്കുക —BEFI പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു 17 October 2026
പ്രാദേശികം
ഏലംകുളം പഞ്ചായത്തിലെ `ഹര് ഘര്‍ ജല്‍' പ്രഖ്യാപനം മന്ത്രി റോഷി അസ്റ്റിന് നിര്‍വഹിച്ചു 15 September 2025