അക്കാദമിക് ബ്ലോക്കിന്റെയും കാന്റീനിന്റെയും ശിലാസ്ഥാപനവും ലൈബ്രറി ആന്‍ഡ് അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു
മലപ്പുറം: മലപ്പുറം ഗവ. വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെയും കാന്റീന് കോംപ്ലക്സിന്റെയും ശിലാസ്ഥാപനവും ലൈബ്രറിയുടെയും അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു. വിജയകരമായി മുന്നേറുന്ന ഈ പ്രയാണം കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോയി നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും പുതിയ വൈജ്ഞാനിക മേഖലകളില്‍ ഉയര്‍ന്ന പഠനസാഹചര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തിന് എല്ലാവരും കൈകോര്‍ത്തു പ്രവര്‍ത്തിക്കണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ മന്ത്രി പറഞ്ഞു
മലപ്പുറം ടൗണ്‍ ഹാളില്‍ രാവിലെ 10ന് നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പദ്ധതിയുടെ ശിലാഫലക അനാച്ഛാദനം എം.എല്‍.എ. നിര്‍വഹിച്ചു. അടുത്ത അധ്യയന വര്‍ഷത്തോടെ ഇന്‍കെല്‍ സിറ്റിയിലെ പുതിയ കെട്ടിടത്തിലേക്ക് കോളേജ് മാറാന്‍ സാധിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്ന് വിശ്വസിക്കുന്നുവെന്നും ഈ തവണ മലപ്പുറത്തിന്റെ വോട്ടിംഗ് ശതമാനം 80 ശതമാനത്തിലധികം ഉയരണമെന്നും ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്ന് 18.61 കോടി രൂപ ചെലവിലാണ് അക്കാദമിക് ബ്ലോക്കും കാന്റീന് കോംപ്ലക്സും നിര്‍മ്മിക്കുന്നത്. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 2.30 കോടി രൂപ വിനിയോഗിച്ചാണ് ലൈബ്രറി, സ്റ്റുഡന്റ് അമിനിറ്റി സെന്റര്‍ കെട്ടിടവും നിര്‍മ്മിക്കുന്നത്. മാളിയേക്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല.
ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജസീര്‍ അടാട്ടില്‍ സ്വാഗതം പറഞ്ഞു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. സുധീര്‍ ഐ.എ.എസ്, മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. വി. റിനിഷ, മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ ജലീല്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജിതേഷ് ജി. അനില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹാരിസ് ആമിയന്‍, നഗരസഭ കൗണ്‍സിലര്‍മാരായ കെ.കെ. ഉമ്മര്‍, കെ. അബ്ദുല്‍ റഷീദ്, എം.കെ. അനില്‍ കുമാര്‍, സദ്ദാദ് കാമ്പ്ര, സഫീര്‍ ഉലുവാന്‍, സി.കെ. ഷിഹാര്‍, നാരായണന് പാച്ചത്ത്, നജ്മാബി, പി.ടി.എ വൈസ് പ്രസിഡന്റ് കെ. സതീഷ് കുമാര്‍, കോളേജ് യൂണിയന് ചെയര്‍പേഴ്സണ്‍ ലുബ്ന ഷൈഖ്, ജനറല്‍ സെക്രട്ടറി ഫാത്തിമ ഹിബ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.എ. സലാം, എം.പി.മുഹമ്മദ്,ഫെബിന് മാസ്റ്റര്‍ കളപ്പാടന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കെ.കെ. റഹീന നന്ദി പറഞ്ഞു. ചടങ്ങില്‍ ജനപ്രതിനിധികളും വിദ്യാര്‍ഥികളും പങ്കെടുത്തു.
പ്രാദേശികം
തുവൂർ റെയിൽവേ സ്റ്റേഷൻ ഷെൽട്ടർ ഉദ്ഘാടനം ചെയ്തു 26 June 2026
സ്പോർട്സ്
അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ എത്തും - മന്ത്രി വി അബ്ദുറഹിമാന് 03 November 2025
പ്രാദേശികം
ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് നടത്തി 11 February 2026