മലപ്പുറം : കാവനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ഒരുകോടി 31 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടം പി.കെ. ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ കൂട്ടുകടവന് അധ്യക്ഷത വഹിച്ചു.
1973-75 കാലഘട്ടത്തില്‍ കാവനൂര്‍ റൂറല്‍ ഡിസ്പെന്‍സറി ആയി ആരംഭിച്ച ആശുപത്രി 2018-19 കാലത്താണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ആരോഗ്യകേരളം ഫണ്ടില്‍ നിന്നുള്ള 1.14 കോടി രൂപയും കാവനൂര്‍ പഞ്ചായത്തിന്റെ 17 ലക്ഷം രൂപ തനത് ഫണ്ടും ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. 4075 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ ഒബ്സര്‍വേഷന്‍ റൂം, നഴ്സിങ് സ്റ്റേഷന്, ഒ.പി, ഡ്രസ്സിംഗ് റൂം, പ്രീ ചെക്കപ്പ് റൂം, ഫാര്‍മസി, ഫാര്‍മസി സ്റ്റോര്‍, ടോയ്ലറ്റ്, മുലയൂട്ടല്‍ മുറി എന്നിവയാണ് സജ്ജീകരിച്ചിട്ടുളളത്.
പരിപാടിയില്‍ കാവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ഉസ്മാന് സ്വാഗതം പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.സി സുനേന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹസീന ബഷീര്‍,
വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. ഷൈനി രാജന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അബ്ദുസലാം പാറ, ഡി.എം.ഒ ഇന്‍ചാര്‍ജ് ഡോ. എ ഷിബുലാല്‍, വാര്‍ഡ് മെംബര്‍ ചന്ദ്രശേഖരന്, സൈഫുദ്ധീന്‍, ഉണ്ണി മാസ്റ്റര്‍, ഖമറുദ്ധീന് വാക്കാലൂര്‍, ഭാസ്കരന്, തുടങ്ങിയവര്‍ സംസാരിച്ചു. എച്ച്.ഐ പ്രകാശ് നന്ദി പറഞ്ഞു. മലപ്പുറം ജില്ലാ നിര്‍മിതി കേന്ദ്രം ആണ് കെട്ടിടം നിര്‍മിച്ചത്
11 January 2026
പ്രാദേശികം
വിദ്യാലയങ്ങളിൽ യുപി തലം മുതൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങും: മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ 18 October 2026
പ്രാദേശികം
ആപ്ലിക്കേഷന്‍ ഡവലപ് കോഴ്സ് അപേക്ഷ ക്ഷണിച്ചു 07 May 2026
പ്രാദേശികം
വനിതാ സ്വയം തൊഴില്‍ ബോധവല്‍ക്കരണ ക്യാപും വായ്പാ വിതരണവും നടന്നു 03 September 2025
പ്രാദേശികം
സംസ്ഥാന കർഷക അവാർഡ്: മലപ്പുറം ജില്ലയ്ക്ക് അഭിമാന നേട്ടം 14 August 2025
പ്രാദേശികം
വള്ളിക്കുന്ന് മണ്ഡലങ്ങളിലെ രണ്ട് സ്കൂളുകളുടെ കെട്ടിടോദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു 05 August 2025