മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവും സമാധാന പൂര്‍ണവുമായി നടത്തുന്നതിന് മലപ്പുറം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ഉന്നതതല ക്രമസമാധാന അവലോകന യോഗം ചേര്‍ന്നു. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാന പാലനത്തില്‍ ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിനുമായാണ് ജില്ലാ കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നത്.
ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളില്‍ ലഹരിവസ്തുക്കള്‍, കണക്കില്‍പ്പെടാത്ത പണം, ആയുധങ്ങള്‍ എന്നിവ കടത്തുന്നത് തടയാന്‍ കര്‍ശനമായ ചെക്ക് പോസ്റ്റ് പരിശോധനകള്‍ നടത്തുമെന്നും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പട്രോളിങ് ഏര്‍പ്പെടുത്തുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. സെന്‍സിറ്റീവ് ബൂത്തുകളെ പ്രത്യേകം തരംതിരിച്ച് അവിടെ വെബ്കാസ്റ്റിംഗും കേന്ദ്ര സേനയുടെ സേവനവും ഉറപ്പാക്കാന്‍ തീരുമാനിച്ചു.
സമാധാന പൂര്‍ണമായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ഥിച്ചു. ജില്ലയില്‍ സമാധാനപരമായ പോളിംഗ് ഉറപ്പാക്കുന്നതിന് സഹകരണം ആവശ്യമാണെന്നും ചട്ടലംഘനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ് വാരിയര്‍, എ.ഡി.എം സി.എസ്.രാജേഷ്, ഫോറസ്റ്റ, എക്സൈസ്, ബി.എസ്.എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
10 August 2025
11 January 2026
പ്രാദേശികം
സംഘാടന മികവിൽ മുന്നിട്ട് സരസ് മേള 11 January 2026
പ്രാദേശികം
ഗതാഗത നിയന്ത്രണം 15 August 2026
ഗുഡ് സ്റ്റോറി
സ്വാശ്രയയുടെ കൈത്താങ്ങില്‍ തളരാതെ മുന്നോട്ട് 21 July 2025