മലപ്പുറം : വോട്ടർ ബോധവത്ക്കരണ പരിപാടിയായ ‘സ്വീപിന്റെ’ ഭാഗമായി നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ പോലീസ് ഇലവൻ ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കലക്ടേഴ്സ് ഇലവനെ പരാജയപ്പെടുത്തിയാണ് പോലീസ് ടീം കിരീടം ചൂടിയത്.
മലപ്പുറം കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ഫൈനലിൽ എത്തിയ ടീമുകൾക്ക് പുറമെ പ്രസ് ക്ലബ് ഇലവൻ, വെറ്ററൻസ് ടീം എന്നിവരും മത്സരത്തിന്റെ ഭാഗമായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ നേടിയ ഏക ഗോൾ പോലീസിന് തുണയാവുകയായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ടിങിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം നടത്തിയത്.
04 October 2026
പ്രാദേശികം
ആരോഗ്യ മന്ത്രി വീണ ജോർജ് ഓഗസ്റ്റ് 12 ന് ജില്ലയില്‍: 198. 32 കോടിയുടെ വികസന പദ്ധതികൾ നാടിനു സമർപ്പിക്കും 10 August 2025
കേരളം
യുവജന കമ്മീഷന് യുവപ്രതിഭാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു 26 February 2026
പ്രാദേശികം
രണ്ടാമത്തെ 'ഒപ്പം' ആക്സസ് കഫേ പ്രവര്‍ത്തനം തുടങ്ങി 09 September 2025
കേരളം
വി.എസ്. - ജന മനസ്സിലെ സമരനായകൻ 23 July 2025
ബിസിനസ്സ്
കുടുംബശ്രീ 'മാ കെയർ സ്റ്റോർ' സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂലൈ22) 21 July 2025