മലപ്പുറം : ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴില്‍ ഓ.ആര്.സി. പദ്ധതിയുടെ 2026-27 അധ്യയന വര്‍ഷത്തിലെ വിവിധ പരിശീലന പരിപാടികളിലേക്ക് പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലോ പരിശീലന മേഖലയിലോ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ മേഖലയിലോ പരിശീലന മേഖലയിലോ പ്രവൃത്തി പരിചയമുള്ളവര്‍ക്കോ ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍, കുട്ടികളുമായി പ്രവര്‍ത്തിക്കാന്‍ താല്പര്യവും കഴിവും അഭിരുചിയുമുള്ളവര്ക്കും അപേക്ഷിക്കാം.
കൈകാര്യം ചെയ്യുന്ന സെഷനുകള്‍ അനുസരിച്ച് ഹോണറേറിയം നല്‍കും. അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷിക്കണം.
അപേക്ഷകര്‍ക്ക് 2026 ജനുവരി 1ന് 40 വയസ് കവിയരുത്. അപേക്ഷകള്‍ മെയ് 23 വൈകിട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, മൂന്നാം നില, സിവില്‍ സ്റ്റേഷന്, മഞ്ചേരി എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍-0483 297 8888, 9020290276.
01 August 2025
28 August 2025
കേരളം
വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടി 07 August 2025
പ്രാദേശികം
മാറ്റത്തിന്റെ മനോഹര ചിത്രങ്ങളുമായി മേലാറ്റൂര്‍: വികസന സദസ്സില്‍ ശ്രദ്ധേയമായി ചിത്ര പ്രദര്‍ശനം 08 October 2025
പ്രാദേശികം
എടയൂർ സമഗ്ര കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു 15 September 2025
പ്രാദേശികം
സാധാരണക്കാരുടെ ജീവിതത്തെ വികസനം സ്പർശിക്കുമ്പോൾ മാത്രമേ അത് പൂർത്തിയാകുകയുള്ളു-മന്ത്രി മുഹമ്മദ് റിയാസ് 28 October 2025