ചേലേമ്പ്ര : കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത അടിസ്ഥാന സൗകര്യ വികസനമാണ് സാധ്യമാക്കിയതെന്ന് വനിതാ ശിശുക്ഷേമ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റ ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പുതിയ കാലത്തിന്റെ വികസനം സാധ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ചത് 56 കോടി രൂപയുടെ പദ്ധതികളാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ അനുവദിച്ച അഞ്ച് കോടി ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നിലവില്‍ പകല്‍ മുഴുവന്‍ സമയ ഒ.പി. സംവിധാനമുണ്ട്. ഈവനിംഗ് ഒ.പി.യില്‍ അസിസ്റ്റന്റ് സര്‍ജനും ഫാര്‍മസിസ്റ്റും സേവനം ചെയ്യുന്നുണ്ട്.
ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, അനിത സുനി, ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് ഉഷ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാജി പാചീരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ പൈങ്ങോട്ടൂര്‍, ടി. ലസ്ന, കെ.പി. ഹഫ്സത്ത് ബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ. ലത്തീഫ്, അംഗം സഫിയ ഹസന്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ്, പൊതുമരാമത്ത് എ.ഇ ഗോപന് മുക്കടവത്ത്, ആസൂത്രണ സമിതി വൈസ് ചെയര്മാന് സി. ഹസ്സന്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എം റജിഷ എന്നിവര്‍ സംസാരിച്ചു.
07 May 2026
ബിസിനസ്സ്
അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനം 24 July 2025
പ്രാദേശികം
എടയൂർ സമഗ്ര കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു 15 September 2025
പ്രാദേശികം
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു 05 August 2025
പ്രാദേശികം
കാലവര്‍ഷ മുന്നൊരുക്കം; മന്ത്രി പി.കെ ബഷീര്‍ ജില്ലയിലെ മഴക്കാല പൂര്‍വ തയാറെടുപ്പുകള്‍ വിലയിരുത്തി 03 June 2026