വള്ളിക്കുന്ന് : മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും വള്ളിക്കുന്ന് വോളി ഗ്രാമത്തിന്റെയും ANUPV സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ സി.ബി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചുവരുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ്, ഗ്രാമീണ കായികപ്രതിഭകൾക്ക് പുതിയ പ്രതീക്ഷയായി മാറുന്നു.
നാളെയുടെ വോളിബോൾ താരങ്ങളെ വാർത്തെടുക്കുന്ന ഈ ക്യാമ്പ് ആവേശത്തോടെയാണ് മുന്നേറുന്നത്.
ക്യാമ്പ് സന്ദർശിച്ച മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി. ഹൃഷികേശ് കുമാർ കുട്ടികളുമായി സംവദിച്ച് അവരുടെ ആത്മവിശ്വാസത്തെയും കളിയോടുള്ള സമർപ്പണത്തെയും അഭിനന്ദിച്ചു. “കായികരംഗം ശരീരത്തെയും മനസ്സിനെയും പക്വമാക്കുന്ന വലിയ വിദ്യാലയമാണ്” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രചോദനമായി.
ചടങ്ങിൽ സി.ബി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ പ്രവീൺ കുമാർ, സ്കൂൾ മാനേജർ സുരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. വള്ളിക്കുന്നിന്റെ വോളിബോൾ പാരമ്പര്യം നിലനിർത്താൻ ഇത്തരം ക്യാമ്പുകൾ വലിയ ശക്തിയാണെന്ന് അവർ അഭിപ്രായപ്പെട്ടു.
കോച്ച് മുരളീധരൻ പാലാട്ട് നന്ദി രേഖപ്പെടുത്തി. ഗ്രാമീണ മേഖലകളിൽ നിന്നുള്ള കായികപ്രതിഭകളെ കണ്ടെത്തി ദേശീയ-അന്തർദേശീയ വേദികളിലേക്ക് ഉയർത്തുകയാണ് വള്ളിക്കുന്ന് വോളി ഗ്രാമത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സ്വപ്നങ്ങളുമായി മൈതാനത്ത് ഓടുന്ന ഓരോ കുട്ടിക്കും കരുത്തും ആത്മവിശ്വാസവും പകരുന്ന ഈ ക്യാമ്പ്, കായികകേരളത്തിന്റെ ഭാവിയെ മനോഹരമായി വാർത്തെടുക്കുകയാണ്.
പ്രാദേശികം
ആതവനാട് ഭിന്നശേഷി പുനരധിവാസ ഗ്രാമം പദ്ധതി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും 26 July 2026
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്:മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞടുപ്പ് ഓഫീസർ 17 March 2026
പ്രാദേശികം
ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം: മലപ്പുറത്ത് റവന്യൂ മന്ത്രി കെ. രാജന് പതാക ഉയത്തും 08 August 2025
പ്രാദേശികം
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഭദ്രൻ അന്തരിച്ചു 31 July 2025