Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ ഡോക്ടറേറ്റ് നേടി മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു ദേ മാവേലി ഹെലികോപ്റ്ററിൽ മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും അമ്മയെ ഇനി ശ്വേത നയിക്കും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി വി എസ് ഇനി ജ്വലിക്കുന്ന ഓർമ ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : ജില്ലയുടെ പുതിയ കളക്ടറായി 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു. രാവിലെ 9.30 ന് കളക്ടറേറ്റിലെത്തിയ വിനയ് ഗോയലിന് മുന്‍ കളക്ടര്‍ വി.ആര്‍. വിനോദ് ചുമതല കൈമാറി. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും അദ്ദേഹം ഏറ്റെടുത്തു.

എ.ഡി.എം. കെ.ദേവകി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സിവില്‍ സ്‌റ്റേഷനിലെ മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ പുതിയ കളക്ടറെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയല്‍ ഹരിയാന സ്വദേശിയാണ്. ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടർ, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടർ, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, ഇ-ഹെല്‍ത്ത് കേരള പ്രോജക്റ്റ് ഡയറക്ടർ, തിരുവല്ല സബ് കളക്ടർ, തിരുവനന്തപുരം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ, കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം സി.ഇ.ഒ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.  

ഹരിയാനയിലെ റോഹ്തക് പി.ജി.ഐ.എം.എസില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്ന് പൊതുജനാരോഗ്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.

മുന്‍ കളക്ടര്‍ തുടങ്ങിവെച്ച പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് ചുമതലയേറ്റ ശേഷം കളക്ടർ പറഞ്ഞു. അടുത്തു നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായും കുറ്റമറ്റ രീതിയിലും നടത്തുക എന്നതാണ് ഒന്നാമത്തെ പരിഗണനയെന്ന് ഡോ. വിനയ് ഗോയല്‍ പറഞ്ഞു. തീര പ്രദേശവും മലയോരമേഖലകളും എല്ലാമുള്ള ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള മലപ്പുറം ജില്ലയുടെ സമഗ്ര പുരോഗമനത്തിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജിവിതശൈലി രോഗങ്ങള്‍, വീടുകളിലെ പ്രസവം, പട്ടികവര്‍ഗ വിഭാഗക്കാരുടെ ആരോഗ്യ ഉന്നമനം തുടങ്ങി ആരോഗ്യമേഖലയില്‍ ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഡോ.വിനയ് ഗോയല്‍ പറഞ്ഞു.

© 2025 malappuramtimes. Powered by Cybpress Innovative solution.