മലപ്പുറം : കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് അധ്യാപക ഫോറവും സംയുക്തമായി നടപ്പിലാക്കുന്ന 'ദീപ്തി' ബ്രെയില്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു ദേശീയ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സദസ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത്രപ്രസാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് പദ്ധതി വിശദീകരണം നടത്തി. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ഭാരവാഹികളായ നൗഷീഫ് എന്‍., മുര്‍ഷിദ്, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍ എം., ഓഫീസ് ജീവനക്കാരായ ശരണ്യ കെ., മൊയ്തീന്‍കുട്ടി കെ., പ്രേരക്മാരായ എ. സുബ്രഹ്‌മണ്യന്‍, വിജയശ്രീ വി.പി. എന്നിവര്‍ സംസാരിച്ചു. ഡിജിറ്റല്‍ സാക്ഷരത, അടിസ്ഥാന ബ്രെയില്‍ സാക്ഷരതാ ക്ലാസുകളിലെ പഠിതാക്കള്‍ സദസ്സില്‍ പങ്കെടുത്തു.
31 July 2025
ഗുഡ് സ്റ്റോറി
കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം 02 September 2025
സ്പോർട്സ്
മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് 05 August 2025
പ്രാദേശികം
ദേ മാവേലി ഹെലികോപ്റ്ററിൽ 27 August 2025
പ്രാദേശികം
ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് മാർച്ചും, ഉപരോധവും സംഘടിപ്പിച്ച് ഡി വൈ എഫ് ഐ 12 August 2025
പ്രാദേശികം
പാസ്സ്‌വേർഡ് ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി 29 July 2025