47.59 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം
മലപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതി അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ ആസൂത്രണ സമിതിയുടെ (അഡ്ഹോക്ക് കമ്മിറ്റി) യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്. വിനോദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.വി. ഷാജു, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
യോഗത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതി പുരോഗതി അവലോകനം ചെയ്തു. 47.59 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തും 55.31 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ച് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്തും ആണ് നിലവിലുള്ളത്. വളാഞ്ചേരി നഗരസഭ സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനത്തും മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആറാം സ്ഥാനത്തുമാണ്. 39.72 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് ജില്ല നാലാം സ്ഥാനത്താണ്.
യോഗത്തില്‍ പ്രോജക്ട് വെറ്റിംഗ് പുരോഗതി അവലോകനം ചെയ്തു. നിലവില്‍ വിവിധ വെറ്റിംഗ് ഉദ്യോഗസ്ഥരുടെ ലോഗിനുകളില്‍ 1857 പ്രോജക്ടുകള്‍ വെറ്റിംഗ് ചെയ്യാന്‍ ബാക്കിയുണ്ടെന്നും ഇത് അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. 2025- 26 വാര്‍ഷിക പദ്ധതി കാലയളവില്‍ ജില്ലാ ആസൂത്രണ സമിതി നിര്‍ദേശിച്ച മുന്‍ഗണന പദ്ധതികള്‍ യോഗം വിലയിരുത്തി. അടുത്ത വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ക്ക് ഏറ്റെടുക്കാവുന്ന സംയോജിത/ സംയുക്ത/ജില്ലാതല മുന്‍ഗണന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ചേരാനും തീരുമാനിച്ചു.
അടുത്ത് തന്നെ നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനാല്‍ നിലവിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും 2026-27 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിനും യോഗം നിര്‍ദ്ദേശിച്ചു. കൂടാതെ എം.പി മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജൈവവൈവിധ്യ പരിപാലനവുമായി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ബി.എം.സികള്‍ പുനര്‍രൂപീകരിക്കുന്നതിനും ജൈവവൈവിധ്യ രജിസ്റ്ററുകള്‍ പുതുക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ബന്ധപ്പെട്ട അധ്യക്ഷന്മാര് കൃത്യമായി പരിശോധിച്ച് അവലോകനം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഭിന്നശേഷി വിഭാഗങ്ങള്‍ക്കുള്ള ശ്രദ്ധേയമായ പരിപാടികള്‍ ആവിഷ്കരിച്ച് സംസ്ഥാനതല അവാര്‍ഡിന് അര്‍ഹനായ ജില്ലാകളക്ടറെ യോഗത്തില്‍ അനുമോദിച്ചു.
പ്രാദേശികം
പി. വി. അബ്ദുല്‍ വഹാബ് എം.പി.യുടെ ആസ്തി വികസന ഫണ്ട് അവലോകന യോഗം ചേര്‍ന്നു 15 August 2026
ഗുഡ് സ്റ്റോറി
നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്കി കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെ പൗത്രൻ അബ്ദുൽ അസീസ് 29 August 2025
പ്രാദേശികം
ഗോത്ര വർഗ വിഭാഗം അവശ്യ രേഖ അദാലത്ത്: ലഭ്യമാക്കുന്നത് 11 രേഖകൾ 02 August 2026
പ്രാദേശികം
എം.വി.ഡി. ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജിയിൽ പരിശീലനം നൽകി 15 September 2025