മലപ്പുറം : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഏലംകുളത്ത് നിര്‍മ്മിക്കുന്ന പുതിയ 33 കെ.വി. സബ്സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് ( ഒക്ടോബര്‍ ഒന്‍പതിന് ) വൈകുന്നേരം 2.30-ന് ഏലംകുളം ശുഭം കണ്വെന്ഷന് സെന്ററില്‍ വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് നിര്‍വഹിക്കും. നജീബ് കാന്തപുരം എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പുതിയ സബ്സ്റ്റേഷന് യാഥാര്‍ത്ഥ്യമാകുന്നതോടെ ഏലംകുളം, പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത്, പെരിന്തല്‍മണ്ണ നഗരസഭ എന്നിവിടങ്ങളിലുള്ള ഒരു ലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സരഹിതമായി ലഭ്യമാകും.
പ്രാദേശികം
തിരൂര്‍ പോലീസ് സ്റ്റേഷനില്‍ മെഗാ രക്തദാന ക്യാംപ് സംഘടിപ്പിച്ചു 25 October 2026
പ്രാദേശികം
സൗജന്യ യാത്രയുടെ ഗുണം മലപ്പുറത്ത് ലഭിക്കുക ഒരു ശതമാനം ബസ്സുകളിൽ മാത്രം 11 June 2026
പ്രാദേശികം
ബാലസൗഹൃദ ഭവനം പദ്ധതി പൂര്‍ത്തീകരണ രേഖ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് കൈമാറി 14 August 2025
പ്രാദേശികം
മലപ്പുറം ഗവ. കോളേജ് പുതിയ പി.ജി. ബ്ലോക്കിൻ്റെ ഉദ്ഘാടനം മന്ത്രി ആര്. ബിന്ദു ഇന്ന് നിര്‍വഹിക്കും 31 July 2025