Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

മലപ്പുറം : മാലിന്യ മുക്ത നവ കേരളത്തിനായി നല്ല ശീലത്തിലൂടെ മൂന്നുവയസുകാരമനായ തനയ്യും തനിക്കാവുന്ന വിധം പങ്കാളിയാവുകയാണ്. കെ.എസ്.ആര്‍.ടി.സി മലപ്പുറം കോംപ്ലക്സില്‍ നടന്ന സ്വച്ഛത ഹി സേവ 2025 ശുചിത്വോത്സവത്തിനിടെയാണ് മൂന്നര വയസ്സുകാരന്‍ തനയ് അമ്പാടിയുടെ നല്ല ശീലം ശ്രദ്ധയില്‍പ്പെടുന്നത്. സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ കീഴില്‍ മലപ്പുറം ജില്ല ശുചിത്വ മിഷന്‍, നഗരസഭ, കെ.എസ്.ആര്‍.ടി.സി. യൂണിറ്റ് ഇവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചിത്വോത്സവം സംഘടിപ്പിച്ചത്.

തിരക്കേറിയ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അച്ഛന്‍ രാജേഷിനൊപ്പം ഇരിക്കുകയായിരുന്ന തനയ് പെട്ടെന്ന് വേ സ്റ്റ് ബിന്നിന്റെലാണ്  അടുത്തേക്ക് ഓടി, തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന മിഠായിയുടെയും ലഘു ഭക്ഷണത്തിന്റെയും കവറുകള്‍ ഡിപ്പോയില്‍ സജ്ജീകരിച്ച വേസ്റ്റ് ബിന്നില്‍ നിക്ഷേപിച്ചു. കൃത്യമായ മാലിന്യ സംസ്‌കരണ സംവിധാനം നമുക്ക് ചുറ്റും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഇത് വിനിയോഗിക്കാത്ത ആളുകള്‍ക്കിടയിലാണ് ഈ മൂന്നര വയസ്സുകാരന്‍ കയ്യടി
നേടുന്നത്. സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തമാണെന്ന ബോധമാണ് ഈ കുരുന്ന് മുതിര്‍ന്നവരിലേയ്ക്കും പകര്‍ന്നത്. തനയ്യുടെ ഈ നല്ല പ്രവര്‍ത്തി ശ്രദ്ധയില്‍പ്പെട്ട ജില്ലാ ശുചിത്വ മിഷന്‍ ശുചിത്വോത്സവം-2025 വേദിയില്‍ തനയ്യെ റോസാപ്പൂ നല്‍കി ആദരിച്ചു. തുടര്‍ന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ ശുചിത്വ പ്രതിജ്ഞ നടന്നു.

യോഗത്തില്‍ മലപ്പുറം കെ.എ.ആര്‍.ടി.സി സൂപ്രണ്ട് ശോഭാ കുമാരി അധ്യക്ഷയായി. ഹരിത കേരളം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡോ. സീമ യോഗം ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്തം ജില്ലാ കോഡിനേറ്റര്‍ റിജു, മുന്‍സിപ്പാലിറ്റി എച്ച്.ഐമാരായ എം. ഗോപകുമാര്‍, മുഹമ്മദ് ഹനീഫ, മാലിന്യ മുക്തം ജില്ലാ കോഡിനേറ്റര്‍ ഡി. റിജു, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂദനന്‍, ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.ജി. രാഗി, മലപ്പുറം നഗരസഭ യങ് പ്രൊഫഷണല്‍ പ്രവിത, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ സുരേന്ദ്രന്‍, മാലിന്യ മുക്തം യൂണിറ്റ് കോഡിനേറ്റര്‍ ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

© 2025 malappuramtimes. Powered by Cybpress Innovative solution.