മലപ്പുറം : പട്ടികജാതി, പട്ടികകവര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലാതല സമ്മേളനവും അതിക്രമം തടയല്‍ നിയമം സെമിനാറും ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്നു. പരിപാടി മലപ്പുറം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.പി. ഷാജി അധ്യക്ഷത വഹിച്ചു.
സാമൂഹിക ഐക്യം, ദേശീയോദ്ഗ്രഥനം എന്നിവയെക്കുറിച്ചുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക, വിവിധ സമുദായങ്ങള്‍ക്കിടയില്‍ സാഹോദര്യവും സ്നേഹവും വളര്‍ത്തുക, സമൂഹത്തില്‍ സഹിഷ്ണുതയും പരസ്പര ധാരണയും വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
അബ്ദുല്‍ സത്താര്‍ തളപ്പില്‍ (എസ്സി/എസ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രത്യേക കോടതി മഞ്ചേരി), നവീന്‍ (സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എസ്.ഡി .പി.ഒ തിരൂര്‍) എന്നിവര്‍ ''അതിക്രമം തടയല്‍ നിയമം''വിഷയമാക്കി സെമിനാറുകളും അവതരിപ്പിച്ചു. ജോണ്‍ മാത്യു (എഡിഡി ഓ), സംസ്ഥാന പട്ടിക ജാതി ഉപദേശക സമിതി മെമ്പര്‍ ടി. ലക്ഷ്മണന്‍, ഫെബിനോസ് എന്നിവരും സംസാരിച്ചു.
പ്രാദേശികം
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള 'ഒപ്പം' പദ്ധതി വഴി പി.എസ്.സി. ലഭിച്ച ഭിന്നശേഷിക്കാരെ ആദരിച്ചു 01 September 2025
പ്രാദേശികം
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് 26 September 2025
പ്രാദേശികം
സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാചരണവും ഉബുണ്ടു ഇന്സ്റ്റലേഷന് ഫെസ്റ്റും സംഘടിപ്പിച്ചു 22 September 2025
പ്രാദേശികം
മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക 05 August 2025
ഗുഡ് സ്റ്റോറി
സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം : ജില്ലയിലെ വിജയികളെ അനുമോദിച്ചു 03 September 2025