വള്ളിക്കുന്ന് : പൂക്കളവും , ഘോഷ യാത്രയും , തോണിയാത്രയും, ഓണ സദ്യയും എല്ലാം ആയി ഓണം ആഘോഷിച്ച് വള്ളിക്കുന്ന് സൈനിക കൂട്ടായ്മ. വള്ളിക്കുന്ന് ബാലത്തിരുത്തിയിലെ മിയാമി ഹോംസ്‌റ്റേയിൽ നടന്ന ഓണാഘോഷം മുതിർന്ന വിമുക്ത ഭടൻ എ.പി.പുരുഷോത്തമനും കൂട്ടായ്മയുടെ പ്രസിഡന്റ് പറമ്പിൽ വേലായുധനയും ചേർന്ന് നിലവിളക്ക് കൊളുത്തികൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ബാലാതിരുത്തിയിൽ നടന്ന ഘോഷയാത്ര ഏറെ ശ്രദ്ധപിടിച്ചു പറ്റി. മുൻ സൈനികരും കുടുംബാംഗങ്ങളും ചേർന്ന് കമ്മ്യൂണിറ്റി റിസെർവ്വിൽ തോണിയാത്രയും നടത്തി.
വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചർ, വാർഡ് അംഗങ്ങളായ തങ്കപ്രഭ, പ്രസീന എന്നിവർ അതിഥികളായി ചടങ്ങിൽ പങ്കെടുത്തു. എ.പി.സുധീശൻ, മുരളീധരൻ കുറ്റിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രാദേശികം
കായിക മേഖലയിൽ നടപ്പിലാക്കിയത് 3400 കോടിയുടെ വികസനം - മന്ത്രി വി. അബ്ദുറഹിമാൻ 03 November 2025
സ്പോർട്സ്
കായിക കേരളത്തിന് പുതിയ ചുവടുവെപ്പ്; കായിക വകുപ്പ് സെമിനാര്‍ ഒക്ടോബറില്‍ മലപ്പുറത്ത് 22 September 2025
പ്രാദേശികം
മഞ്ചേരി മെഡിക്കല്‍ കോളെജില്‍ 114.92 കോടിയുടെ വികസന പദ്ധതികള്‍ മന്ത്രി വീണ ജോര്‍ജ് നാടിനു സമര്‍പ്പിച്ചു 12 August 2025
സ്പോർട്സ്
വള്ളിക്കുന്ന് വോളി ഗ്രാമം സമ്മർ കോച്ചിംഗ് ക്യാമ്പിന് കരുത്തായി ജില്ലാ സ്പോർട്സ് കൗൺസിൽ 15 May 2026
പ്രാദേശികം
മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ 21 July 2025