മലപ്പുറം : 2016-25 കാലഘട്ടത്തില്‍ നിലമ്പൂര്‍ ജില്ലാശുപത്രിയുടെ ചരിത്രത്തിലില്ലാത്തത്ര വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2024-25 എന്‍.എച്ച്.എം. ആര്.ഒ.പി. പ്രകാരം അനുവദിച്ച 89.64 ലക്ഷം രൂപ ചെലവഴിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന പുതിയ ഒ.പി. ബില്‍ഡിംഗിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാരിന്റെ കാലത്ത് നിലമ്പൂരിലെ മാതൃ-ശിശു ആശുപത്രിക്ക് അധിക ഫണ്ട് അനുവദിക്കുകയും മാതൃ-ശിശു ആശുപത്രി പുനരാംരംഭിക്കുകയും ചെയ്തു. പദ്ധതിയുടെ പ്രവര്‍ത്തനം ഡിസംബറോടുകൂടി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മലപ്പുറം ജില്ലയിലെ ആദ്യത്തെ ജില്ലാതല നിര്‍ണയ ഹബ് ആന്റ് സ്പോക്ക് നെറ്റ്വര്‍ക്കിംഗിന്റെ ഭാഗമായി ഹബ് ലാബ് നിര്‍മ്മാണത്തിനായി 1 കോടി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരികയാണ്. ഈ ഒ.പി. ബില്‍ഡിങ് സാധ്യമാകുന്നതിലൂടെ നിലമ്പൂര്‍ പ്രദേശത്തെ ഗോത്രവിഭാഗങ്ങളുള്പ്പെടെയുളളവര്ക്ക് ഏറെ പ്രയോജനകരമാകും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഒ.പി. ബ്ലോക്കിലെ സ്ഥല പരിമിതി പുതിയ ഒ.പി. ബില്‍ഡിംഗ് വരുന്നതിലൂടെ പരിഹരിക്കപ്പെടും. നിലവില്‍ സ്ഥലപരിമിതികള്‍ ഉള്ള ഡെന്റല്‍ ഒ.പി., ഫിസിയോതെറാപ്പി എന്നിവ മികച്ച സൗകര്യങ്ങളോടുകൂടി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് സാധിക്കും. ശലഭം കോര്‍ണര്‍, ബ്ലഡ് ബാങ്ക് കാത്തിരിപ്പുകേന്ദ്രം, രോഗികള്‍ക്കുള്ള ശുചി മുറികള്‍ എന്നിവയും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തന സജ്ജമാവുമെന്നും മന്ത്രി പറഞ്ഞു.
നിലമ്പൂര്‍ നിയോജക മണ്ഡലം എംഎല്‍എ ആര്യാടന് ഷൗക്കത്ത് അധ്യക്ഷനായ ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മുത്തേടം, നിലമ്പൂര്‍ നഗരസഭ ചെയര്മാന് മാട്ടുമ്മല്‍ സലീം, ഡി.എം.ഒ ഡോ.ആര് രേണുക, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍.അനൂപ്, നിലമ്പൂര്‍ ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ. ഷെറോണ റോസ്, നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്മാന് കക്കാടന്‍ റഹീം, വാര്‍ഡ് കൗണ്‍സിലര്‍ അരുമ ജയകൃഷ്ണന്, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്. ബിനു, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. കെ.കെ. പ്രവീണ, എച്ച്.എം.സി മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശികം
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു 05 August 2025
പ്രാദേശികം
ഭിന്നശേഷി മേഖലയിൽ മലപ്പുറം ജില്ലയ്ക്ക് പ്രഥമ പരിഗണന നൽകുന്നുണ്ടെന്ന് മന്ത്രി ഡോ.ആർ ബിന്ദു 27 February 2026
പ്രാദേശികം
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിതരണം നാളെ (വെള്ളിയാഴ്ച) പൂര്‍ത്തിയാകും 04 December 2025
സിനിമ
അമ്മയെ ഇനി ശ്വേത നയിക്കും 15 August 2025
പ്രാദേശികം
ബഡ്സ് ഒളിമ്പിയ-2025 : വിജയകിരീടം ചൂടി കാളികാവ് ബി.ആർ.സി 28 October 2025