മലപ്പുറം : കേരളത്തിലെ സംഘടിത/അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും കിലെ ഐ.എ.എസ് അക്കാദമി 2026-2027 അക്കാദമിക വര്‍ഷത്തില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി/മെയിന്‍ പരിക്ഷയുടെ കോഴ്സ് പരിശീലനത്തിന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡ് എന്നിവയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍/ആശ്രിതരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അക്കാദമിയിലെ അടുത്ത ബാച്ച് ജൂണ്‍ ആദ്യവാരം ആരംഭിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്സിന് ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50% സബ്സിഡിയില്‍ പകുതി ഫീസ് അടച്ചാല്‍ മതിയാകും. വിശദാംശങ്ങളും രജിസ്ട്രേഷന് ലിങ്കും www.kile.kerala.gov.in/kileiasacademy എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0471-2479966, 8075768537. ഇമെയില്‍ - kileiasacademy@gmail.com.
14 August 2025
05 August 2025
പ്രാദേശികം
സാക്ഷി മോഹൻ പെരിന്തൽമണ്ണ സബ് കളക്ടർ 08 August 2025
പ്രാദേശികം
ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം : റവന്യൂ മന്ത്രി കെ.രാജൻ മുഖ്യാതിഥി 14 August 2025
പ്രാദേശികം
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് 13 August 2025
പ്രാദേശികം
നടന് കലാഭവന്‍ നവാസ് അന്തരിച്ചു 01 August 2025
പ്രാദേശികം
ഇറാൻ - ഇസ്രായേൽ യുദ്ധം : കുവൈറ്റ്, ഖത്തർ, അബുദാബിയിൽ ആക്രമണം;മലയാളികൾ ആശങ്കയിൽ 28 February 2026