വിജിലന്‍സ് വാരാഘോഷത്തിന് തുടക്കമായി
മലപ്പുറം : മലപ്പുറം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ വിജിലന്‍സ് ബോധവത്ക്കരണ വാരത്തോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എ.ഡി.എം. പി. ഒ. സാദിഖ് ഉദ്ഘാടനം ചെയ്തു. അഴിമതി വിരുദ്ധ ബോധവത്ക്കരണ വാരത്തോടനുബന്ധിച്ച് ഇന്ന് (തിങ്കള്‍) മുതല്‍ നവംബര്‍ രണ്ടു വരെ വിവിധ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്.
ജില്ലാ വിജിലന്‍സ് ഡി.വൈ.എസ്.പി. കെ. എം. ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിജിലന്‍സ് എ.എസ്.ഐ. കെ. സന്തോഷ് ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നല്കി. വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ എ. ഫിറോസ്, എം. സുജിത്, സന്ദീപ് കുമാര്‍, വി. കമറുദ്ധീന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം റണ്ണേഴ്സ് ക്ലബ്ബുമായി സഹകരിച്ച് സിവില്‍ സ്റ്റേഷന് പരിസരത്ത് വാക്കത്തോണും സംഘടിപ്പിച്ചു. വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) സ്വാതി ചന്ദ്രമോഹന് നിര്‍വ്വഹിച്ചു.
പ്രാദേശികം
ഒഴൂർ പഞ്ചായത്തിലെ ചുരങ്ങര- ഹാജിപ്പടി റോഡ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു 03 November 2025
പ്രാദേശികം
പെരിന്തല്‍മണ്ണ താലൂക്കുതല നിക്ഷേപക സംഗമം നടന്നു 14 August 2025
പ്രാദേശികം
ഡോക്ടറേറ്റ് നേടി 29 July 2025
പ്രാദേശികം
മങ്കട മണ്ഡലം ഒന്നാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് നടത്തി 13 September 2025