രാമപുരം: സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് സ്വയം വിരമിക്കുന്ന മികച്ച സഹകരണ ജീവനക്കാരനും പൊതുപ്രവർത്തകനുമായ പുഴക്കാട്ടിരിയിലെ ഉമ്മർ ചൂരിപ്പുറത്തിന് ഭരണസമിതിയും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി . മുസ്ലിം യൂത്ത് ലീഗ് നേതാവും സാമൂഹ്യ ജീവകാരുണ്യ മത, സാമൂഹിക ,സാംസ്കാരിക ,വിദ്യാഭ്യാസ രംഗങ്ങളിലും സജീവമായിരുന്ന ഉമ്മർ ചൂരിപ്പുറത്ത് കുറച്ചുകാലമായി ബാങ്കിലെ ജീവനക്കാരനായിരുന്നു. ഇടവേളയിൽ പ്രവാസിയുമായിട്ടുണ്ട് . ബാങ്കിന്റെ ഭരണസമിതിയിൽ ഡയറക്ടറായിട്ടും പ്രവർത്തിച്ചിട്ടുണ്ട് , പാതിരമണ്ണ എൽപി സ്കൂളിന്റെ പിടിഎ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് .കഴിഞ്ഞ ദിവസമാണ് സ്വയം വിരമിക്കലിന് തയ്യാറായി ബാങ്ക് ഭരണസമിതിക്ക് കത്ത് നൽകിയത് . ബാങ്ക് പ്രസിഡന്റ് അസീസ് പേങ്ങാട്ട് അധ്യക്ഷനായ യാത്രയയപ്പ് ചടങ്ങിൽ ഭരണസമിതി അംഗങ്ങളും ബാങ്ക് സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരും പങ്കെടുത്തു.
റിപ്പോർട്ട്: ഷമീർ രാമപുരം
16 August 2026
18 November 2025
പ്രാദേശികം
കുടുംബശ്രീ ഹരിത സംഗമം സംഘടിപ്പിച്ചു 21 July 2025
പ്രാദേശികം
ജൂനിയര്‍ റെഡ്ക്രോസ് കൗണ്‍സിലര്‍മാരുടെ മീറ്റ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു 26 July 2026
പ്രാദേശികം
മാസപ്പിറവി കണ്ടു : കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ 19 March 2026
പ്രാദേശികം
നവജാത ശിശു സുരക്ഷാ വാരാചരണം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു 21 November 2025