മലപ്പുറം : ഓട്ടോറിക്ഷ ഡ്രൈവറായ മുണ്ടംപറമ്പ് ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായ എം വി ഡി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് മലപ്പുറം ജില്ല ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി. ഐ. ടി .യു.മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എം വി ഡി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാത്തതിന്റെ പേരിലാണ് തന്റെ വാഹനത്തിന് ഫിറ്റ്നസ് നിഷേധിച്ചതെന്നും, കഴിഞ്ഞ രണ്ട് പ്രാവശ്യം ഇതേ വാഹനം ഇതേ ആർ.ട്ടി. ഓഫീസിൽ നിന്നും ഫിറ്റ്നസ് എടുത്തതാണെന്നും അദ്ദേഹം മരണത്തിന് മുമ്പ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കിയതാണ്. ഇത് മരണമൊഴിയാണ്. ഇത് ഗൗരവത്തിൽ എടുത്ത് ഇനി ഇതുപോലെ ഒരു ദുരന്തം മറ്റൊരു തൊഴിലാളിക്കും ഉണ്ടാവാൻ ഇടവരാത്ത രൂപത്തിൽ ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് മലപ്പുറം ജില്ല ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് തൊഴിലാളി യൂണിയൻ സിഐടിയു മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
പ്രാദേശികം
മാധ്യമ പ്രവർത്തകരുടെ കുടുംബ സംഗമം 03 September 2025
പ്രാദേശികം
മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ 21 July 2025
പ്രാദേശികം
മങ്കട മണ്ഡലം ഒന്നാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് നടത്തി 13 September 2025
പ്രാദേശികം
ബഡ്സ് ഒളിമ്പിയ-2025 : വിജയകിരീടം ചൂടി കാളികാവ് ബി.ആർ.സി 28 October 2025