Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

മലപ്പുറം :  സംസ്ഥാനസര്‍ക്കാരിന്റെ ഔദ്യോഗികപരിപാടികളുടെ വീഡിയോ കവറേജ് നടത്തുന്നതിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ രൂപീകരിക്കുന്ന വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി/പ്ലസ്ടുവാണ് അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും ആവശ്യമാണ്. പി.ആര്‍.ഡിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/വീഡിയോ എഡിറ്റിങ് എന്നിവയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ കാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം അപേക്ഷകര്‍.

വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ് സ്വന്തമായും ഉണ്ടായിരിക്കണം. ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കണം. എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ എന്നിവ സ്വന്തമായുള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവ് വീഡിയോ ട്രാന്‍സ്മിഷന്‍, സ്വന്തമായി ബാക്ക്പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ എന്നീ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്‌സ്ആപ്, ടെലഗ്രാം, ഇമെയില്‍ തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.

അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസമുള്ളവരും ഡ്രൈവിങ് ലൈസന്‍സ് ഉള്ളവരുമായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താന്‍ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍പ്പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ കുറ്റാരോപണ വിധേയരോ ക്രിമിനല്‍ പശ്ചാത്തലമുള്ളവരോ ആകരുത്. പേര്, വീട്ടുവിലാസം, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍  വിലാസം, കൈവശമുള്ള വീഡിയോഗ്രഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷയും ബന്ധപ്പെട്ട രേഖകളും ജൂണ്‍ 16 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം, പിന്‍-676505. എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ഇ-മെയിലിലോ ലഭ്യമാക്കണം. അപേക്ഷകര്‍ താമസപരിധിയിലെ സ്റ്റേഷന്‍ഹൗസ് ഓഫീസറില്‍ നിന്നും സ്വാഭാവസര്‍ട്ടിഫിക്കറ്റും കേസുകള്‍ ഇല്ലെന്നത് സംബന്ധിച്ച രേഖയും അപേക്ഷക്കൊപ്പം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0483- 2734387. ഇ-മെയില്‍: diomlpm@gmail.com.

© 2025 malappuramtimes. Powered by Cybpress Innovative solution.