മലപ്പുറം : ജില്ലയിൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പുതിയ ആധാർ സേവാ കേന്ദ്രം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടിയിലെ മുല്ലവീട്ടിൽ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ആധാർ എൻറോൾമെന്റ്, വിവരങ്ങൾ തിരുത്തൽ, ബയോമെട്രിക് പുതുക്കൽ, പരാതി പരിഹാരം തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം 5:30 വരെ കേന്ദ്രം പ്രവർത്തിക്കും.
ബെംഗളൂരു റീജിയണൽ ഓഫീസും തിരുവനന്തപുരം സ്റ്റേറ്റ് ഓഫീസും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ ഡയറക്ടർ വിനോദ് ജേക്കബ് ജോൺ, സെക്ഷൻ ഓഫീസർമാരായ സോഫ്ജി ഭദ്രൻ, കൃഷ്ണേന്ദ്, അസിസ്റ്റന്റ് മാനേജർ സയ്യിദ് അലി അഹമ്മദ് ഷാ, ബിഎൽഎസ് ഇന്റർനാഷണൽ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഔദ്യോഗിക വെബ്‌സൈറ്റ് (bookappointment.uidai.gov.in) വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തും പൊതുജനങ്ങൾക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താം.
ഫോട്ടോ സഹിതം
15 August 2026
27 February 2026
സ്പോർട്സ്
മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ കായികമേള: ലോഗോ പ്രകാശനം ചെയ്തു 15 October 2026
പ്രാദേശികം
79-ാം സ്വാതന്ത്ര്യ ദിനം ജില്ലയിൽ സമുചിതമായി ആഘോഷിച്ചു 15 August 2025
പ്രാദേശികം
പുതുപ്പറമ്പ് ഗവ. എച്ച്.എസ്.എസിൽ ലാബ് കോംപ്ലക്സിന് തറക്കല്ലിട്ടു 22 September 2026
ഗുഡ് സ്റ്റോറി
മലപ്പുറം ജില്ലയില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ശ്രദ്ധേയമാകുന്നു: 9,812 കുട്ടിപൊലീസുകാര്‍ പങ്കാളികള്‍ 15 October 2026
പ്രാദേശികം
ഭിന്നശേഷി മേഖലയിൽ മലപ്പുറം ജില്ലയ്ക്ക് പ്രഥമ പരിഗണന നൽകുന്നുണ്ടെന്ന് മന്ത്രി ഡോ.ആർ ബിന്ദു 27 February 2026