Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : അച്ചടക്കത്തിലൂടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ മാതൃകയാകുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതി ജില്ലയില്‍ കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത 124 സ്‌കൂളുകളിലായി 9,812 കുട്ടി പോലീസുകാരാണ് ഇപ്പോള്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം 99 സ്‌കൂളുകളിലുണ്ടായിരുന്ന പദ്ധതിയാണ് ഈ വര്‍ഷം 25 എണ്ണത്തിലേക്ക് കൂടി വ്യാപിപ്പിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്‌കൂളുകളില്‍ ഈ പദ്ധതിയുള്ളത് മലപ്പുറം ജില്ലയിലാണ്. വിദ്യാര്‍ഥികളില്‍ നിയമബോധവും അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഔട്ട്‌ഡോര്‍-ഇന്‍ഡോര്‍ ക്ലാസുകള്‍, ക്യാമ്പുകള്‍, ഫീല്‍ഡ് വിസിറ്റുകള്‍, കമ്മ്യൂണിറ്റി പ്രോജക്ടുകള്‍ എന്നിവയാണ് എസ്.പി.സി പരിശീലനത്തിന്റെ പ്രധാന മേഖലകള്‍. രണ്ട് വര്‍ഷത്തെ പരിശീലനത്തില്‍ പരേഡ്, ശാരീരികക്ഷമതാ പരിശീലനം, പൗരത്വ ക്ലാസുകള്‍, നേതൃത്വ പരിശീലനം എന്നിവ ഉള്‍പ്പെടുന്നു. റോഡ് സുരക്ഷ, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയ മേഖലകളിലും വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകുന്നുണ്ട്. പദ്ധതി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി., പ്ലസ് ടു തലത്തില്‍ 20 മാര്‍ക്ക് വെയിറ്റേജ് ലഭിക്കും. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ തുടങ്ങിയ യൂണിഫോം സര്‍വീസുകളിലെ നിയമനങ്ങളിലും ഈ ആനുകൂല്യം പ്രയോജനപ്പെടും. ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിലും പി.എസ്.സി വിജ്ഞാപനത്തിലും നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കാണ് വെയിറ്റേജ് ലഭിക്കുക.

കൂടാതെ, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലും എസ്.പി.സി കേഡറ്റുകള്‍ സജീവ പങ്കാളിത്തമാണ് വഹിക്കുന്നത്. ഓപ്പറേഷന്‍ തൂഫാനിന്റെ ഭാഗമായി ജില്ലാതലത്തിലും സ്‌കൂള്‍തലത്തിലും വിവിധ ബോധവത്ക്കരണ പരിപാടികള്‍ ഇവര്‍ സംഘടിപ്പിക്കുന്നുണ്ട്. മുഴുവന്‍ കേഡറ്റുകളും തൂഫാന്‍ വാരിയര്‍മാരായി ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പരിശീലനം നല്‍കുകയും ഇവര്‍ മറ്റു വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

© 2025 malappuramtimes. Powered by Cybpress Innovative solution.