മലപ്പുറം : സ്കൂളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ, ബ്രഡ് ബോർഡ്, ഐ ആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കലാണ് ആദ്യ പ്രവർത്തനം. എ ഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്‌മാർട്ട് വാതിലുകൾ തയ്യാറാക്കലാണ് പത്താം ക്ലാസിലെ ഓരോ കുട്ടിയും ചെയ്‌തുനോക്കേണ്ട അടുത്ത പ്രവർത്തനം.
കൂടുതൽ റോബോട്ടിക് കിറ്റുകൾ ആവശ്യമുള്ള സ്‌കൂളുകൾക്ക് അവ നേരിട്ട് വാങ്ങാനും കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്.
പത്താം ക്ലാസിൽ ഐസിടി പാഠപുസ്‌തകം പഠിപ്പിക്കേണ്ട ജില്ലയിലെ 1384 അധ്യാപകർക്ക് റോബോട്ടിക്‌സിനായുള്ള പ്രത്യേക പരിശീലനം കൈറ്റ് ഓഗസ്റ്റ് ആദ്യവാരത്തോടെ പൂർത്തിയാക്കും. നിലവിൽ നൽകിയ റോബോട്ടിക് കിറ്റുകൾക്ക് പുറമെ ചലിക്കുന്ന റോബോട്ടുകൾ ഉൾപ്പെടെ നിർമിക്കാൻ കഴിയുന്ന അഡ്വാൻസ്‌ഡ് കിറ്റുകൾ ഈ വർഷം തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ കെ.അൻവർ സാദത്ത് അറിയിച്ചു. ഈ വർഷം സ്കൂളുകളിൽ പ്രത്യേക റോബോഫെസ്റ്റുകളും കൈറ്റ് സംഘടിപ്പിക്കും.
പ്രാദേശികം
നവകേരളം സാധ്യമാവുക ഉന്നത വിദ്യാഭ്യാസത്തിലൂടെ: മന്ത്രി ഡോ.ആർ.ബിന്ദു 27 February 2026
പ്രാദേശികം
കേരള ഹജ്ജ് കമ്മിറ്റി ഓഫീസ് സ്മാര്‍ട്ട് ഓഫീസ് ആയി 26 July 2025
പ്രാദേശികം
സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാചരണവും ഉബുണ്ടു ഇന്സ്റ്റലേഷന് ഫെസ്റ്റും സംഘടിപ്പിച്ചു 22 September 2025
പ്രാദേശികം
വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു 26 July 2025