മലപ്പുറം : ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെയും ജില്ലാ സാക്ഷരതാ മിഷന്റെ യും ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ ബിരുദ സംസ്ഥാനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മലപ്പുറം ഗവ.കോളേജ് മഹാത്മാ ഗാന്ധി ഹാളില്‍ നടന്ന സെമിനാറില്‍ ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജഗതി രാജ് വി.പി. വിഷയാവതരണം നടത്തി. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. യൂണിവേഴ്സിറ്റി കോഴിക്കോട് റീജിയണല്‍ ഡയറക്ടര്‍ പ്രൊഫ.എം.ബി. ഗോപാല കൃഷണന്, മലപ്പുറം ഗവ.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സൈനുല്‍ ആബിദ് കോട്ട , സാക്ഷരതാ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ്, കുടുംബശ്രീ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ ബി, അധ്യാപകരായ ഡോ. യു. ശ്രീവിദ്യ, ഡോ. നിസാര്‍ എ.സി, ഡോ.അബ്ദുള്‍ റസാഖ് കുന്നത്തൊടി , ഡോ.മുഹമ്മദ് ഷബീര്‍ കെ പ്രസംഗിച്ചു. സാക്ഷരത മിഷന് പ്രേരക്മാര്‍, പഠിതാക്കള്‍ , കുടുബശീ സി ഡി എസ് - എ.ഡി.എസ് ഭാരവാഹികള്‍ പങ്കെടുത്തു.
11 September 2025
പ്രാദേശികം
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ പദ്ധതികള്‍ വിജയകരം: മന്ത്രി വി. അബ്ദുറഹിമാന് 23 September 2025
പ്രാദേശികം
സ: വി.എസ്.നെ അനുസ്മരിച്ചു. 11 August 2025
പ്രാദേശികം
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: ഡപ്യൂട്ടി ഇലക്ഷന് കമ്മീഷണര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി 13 November 2025
സ്പോർട്സ്
വിഷന്‍ 2031:അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുത്തന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പാനല്‍ ചര്‍ച്ച 03 November 2025
ഗുഡ് സ്റ്റോറി
ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ 21 July 2025