മലപ്പുറം : ജില്ലയിൽ ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ താലൂക്കുകളിലായി ആരംഭിച്ച ഏഴു കാലവർഷ ദുരിതാശ്വാസ ക്യാംപുകളിലായി 129 പേരെ മാറ്റിത്താമസിപ്പിച്ചു. 39 കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിച്ചിട്ടുള്ളത്. ഇതിൽ 42 പുരുഷൻമാർ, 51 സ്ത്രീകൾ, 36 കുട്ടികൾ എന്നിവരുൾപ്പെടുന്നു. ഏറനാട് താലൂക്കിലെ വലിയാട്ടു പറമ്പ് അങ്കണവാടി, പുതുവയിൽ അങ്കണവാടി, മഅ്ദിൻ ഉലൂം മദ്രസ, കൊണ്ടോട്ടി താലൂക്കിൽ ജി.ഡബ്ലിയു.യു.പി.എസ്. നെടിയിരുപ്പ്, നിലമ്പൂർ താലൂക്കിലെ എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂൾ, ജി.എൽ.പി.എസ്. പുള്ളിപ്പാടം, എസ്.എം.ജി.വി.എച്ച്.എസ്. എടവണ്ണ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചിട്ടുള്ളത്.
കനത്ത മഴയെ തുടർന്ന് കടലുണ്ടി പുഴയിലെ ബക്കിക്കയം റെഗുലേറ്ററിൽ ജലനിരപ്പ് വാണിങ് ലെവൽ കഴിഞ്ഞതിനാൽ വേങ്ങര, തെന്നല, ഒഴൂർ, ഊരകം, പറപ്പൂർ, എടരിക്കോട്, കണ്ണമംഗലം, എ.ആർ. നഗർ, ഒതുക്കുങ്ങൽ, പെരുമണ്ണ ക്ലാരി, തിരൂരങ്ങാടി, കോട്ടയ്ക്കൽ മുൻസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കടലുണ്ടി പുഴയുടെ കൈവഴിയായ ചെറുപുഴപല ഭാഗത്തും കരകവിഞ്ഞതിനാൽ അങ്ങാടിപ്പുറം, പുഴക്കാട്ടിരി, മക്കരപ്പറമ്പ്, കുറുവ, കൂട്ടിലങ്ങാടി, എന്നീ പഞ്ചായത്തുകളിലും ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
ജില്ലയിൽ കഴിഞ്ഞ 48 മണിക്കൂറിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, മണ്ണിടിച്ചിൽ/പ്രളയ സാധ്യത പ്രദേശങ്ങളിൽ എടുക്കേണ്ട മുൻകരുതലുകളുടെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലും തയ്യാറാക്കിയ ഒഴിപ്പിക്കൽ മുൻഗണന ലിസ്റ്റ് പ്രകാരമുള്ള ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
13 September 2025
06 September 2025
പ്രാദേശികം
കടലുണ്ടി നഗരം കുടുബാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ പി സംവിധാനം നിലച്ചതായി പരാതി 11 February 2026
പ്രാദേശികം
തിരൂർ ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു 13 August 2025
പ്രാദേശികം
ഓണം വരാഘോഷം : സൂഫി സംഗീതമഴ പെയ്യിച്ച് സമീർ ബിൻസിയും ഇമാമും 06 September 2025
പ്രാദേശികം
പിഎം സൂര്യഘര്‍ ജില്ലാതല കമ്മിറ്റി യോഗം ചേര്‍ന്നു 28 July 2026