Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ ഡോക്ടറേറ്റ് നേടി മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ ദേ മാവേലി ഹെലികോപ്റ്ററിൽ വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു CITU പ്രതിഷേധം സംഘടിപ്പിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു അമ്മയെ ഇനി ശ്വേത നയിക്കും വി എസ് ഇനി ജ്വലിക്കുന്ന ഓർമ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

കൊണ്ടോട്ടി : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്നവരുടെ കൂടെ യാത്ര ചെയ്ത് സൗദിയില്‍ സേവനം ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ഹജ് ഇന്‍സ്‌പെക്ടര്‍മാരുടെ ദ്വിദിന റസിഡന്‍ഷ്യല്‍  പരിശീലന ക്യാംപ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ നിന്ന് ഹജ്ജ് വേളയില്‍ സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഹജ്ജ് ഓഫീസര്‍, ഹജ്ജ് സൂപ്രണ്ട്, ഡോക്ടര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട ഡപ്യൂട്ടേഷനിസ്റ്റുകള്‍ക്കും സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടര്‍മാര്‍ക്കുമാണ്  വിപുലമായ പരിശീലനം ഒരുക്കിയത്.

2026 ഹജ്ജിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 88 സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടര്‍മാരാണ് ഹാജിമാരെ അനുഗമിച്ച് സേവനം ചെയ്യുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടത്. 67 പുരുഷന്മാരും 21 സ്ത്രീകളുമാണ് സംഘത്തിലുള്ളത്.  150 പേര്‍ക്ക് ഒരാള്‍ എന്ന തോതിലാണ് സര്‍ക്കാര്‍ ജീവനക്കാരെ പ്രത്യേക പരീക്ഷ, അഭിമുഖം, കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക പരിശീലനം എന്നീ ഘട്ടങ്ങളിലൂടെ തെരഞ്ഞെടുത്തത്. പരിശീലനത്തിന്റെ ആമുഖം, എസ്.എച്ച്.ഐമാരുടെ   ഉത്തരവാദിത്തം എന്നിവ അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത് അവതരിപ്പിച്ചു. കേന്ദ്ര ഡപ്യൂട്ടേഷനിസ്റ്റുകളുമായി മുഖാമുഖം, ലോജിസ്റ്റിക്സ്, വിവിധ ഏജന്‍സികളുമായി സംശയ നിവാരണം എന്നിവയ്ക്ക് നോഡല്‍ ഓഫീസര്‍ പി.കെ. അസ്സൈന്‍ നേതൃത്വം നല്‍കി. വീട്ടില്‍ നിന്ന് പുറപ്പെട്ട് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തുന്നത് വരെയുള്ള വിശദ പഠനങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഫാക്കല്‍റ്റിമാരായ എന്‍.പി. ഷാജഹാന്‍, കെ.എ. മുഹമ്മദ് സലീം, കെ.ടി അമാനുല്ല എന്നിവര്‍ നേതൃത്വം നല്‍കി. പ്രാഥമിക ശുശ്രൂഷ, അടിസ്ഥാന ആരോഗ്യം എന്നിവയില്‍ യു. മുഹമ്മദ് റഊഫ്, നസീര്‍ അഹമ്മദ് എന്നിവര്‍ ക്ലാസ്സ്  നയിച്ചു. ഇന്ന് ഞായര്‍ രാവിലെ ആരോഗ്യ പരിശീലനത്തോടെ ക്യാംപ് തുടങ്ങും. സാങ്കേതിക പരിശീലനം, എയര്‍ലൈന്‍, ഇമിഗ്രേഷന്‍, ലോജിസ്റ്റിക്ക് എന്നിവയില്‍ പ്രമുഖരുടെ അവതരണം, മനശാസ്ത്ര സമീപനത്തില്‍ അബ്ദു മാനിപുരം നയിക്കുന്ന ക്ലാസ് എന്നിവയോടെ സമാപിക്കും.

© 2025 malappuramtimes. Powered by Cybpress Innovative solution.