മലപ്പുറം : കായിക മേഖലയുടെ വികസനത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പി. ഉബൈദുള്ള എംഎൽഎ. ജില്ലാ സ്പോർട്സ് കൗൺസിൽ ജനറൽ ബോഡി യോഗവും പുതിയ എക്സി. അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക സംഘടനകൾ തമ്മിൽ ആരോഗ്യകരമായ മത്സരം ആവശ്യമാണ്. ജില്ലയുടെ പെരുമ ഉയർത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എസ്പറോ ഹോട്ടലിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് യു. ഷറഫലി, മലപ്പുറം നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ റഫീഖ് എന്നിവർ മുഖ്യാതിഥികളായി. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് പി. ഹൃഷികേഷ് കുമാർ, സെക്രട്ടറി വി.ആർ. അർജുൻ, വിവിധ കായിക അസോസിയേഷന്റെ പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ഗുഡ് സ്റ്റോറി
കുംഭമേളയ്ക്ക് ബുക്ക് ചെയ്ത റൂം നിഷേധിച്ചു; ഐ.ആർ.സി.ടി.സി.ക്കും മേക്ക് മൈ ട്രിപ്പിനും 50,000 രൂപ പിഴ 17 May 2026
പ്രാദേശികം
പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും; വിദ്യാഭ്യാസ മന്ത്രി 24 May 2026
പ്രാദേശികം
'ഒപ്പം' പദ്ധതി: പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കിറ്റ് വിതരണം ചെയ്തു 17 November 2025
പ്രാദേശികം
കായിക മേഖലയിൽ 4000 കോടിയുടെ വികസനം: മന്ത്രി വി. അബ്ദുറഹിമാൻ 01 September 2025