മലപ്പുറം : ഓണാഘോഷങ്ങളുടെ ഭാഗമായി, മാലിന്യ സംസ്‌കരണത്തെ കുറിച്ചുള്ള നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ശുചിത്വ മിഷൻ 'ശുചിത്വ പൂക്കളം-2025: ഫോട്ടോ ചലഞ്ച്' സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 1 മുതൽ 6 വരെയാണ് സംസ്ഥാനത്തിലുള്ള മത്സരം. ശാസ്ത്രീയമായ മാലിന്യ പരിപാലനം, ഉറവിടത്തിൽ മാലിന്യം തരംതിരിക്കൽ, ഹരിതകർമ്മസേനയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ, ദേശീയ ശുചിത്വ സർവേയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്‌പദമാക്കിയാണ് പൂക്കളങ്ങൾ ഒരുക്കേണ്ടത്. പ്രകൃതിദത്തമായ പൂക്കളും ഇലകളും മാത്രം ഉപയോഗിച്ച്, പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ പൂർണ്ണമായി ഒഴിവാക്കി പൂക്കളങ്ങൾ ഒരുക്കണം.
മത്സരത്തിൽ ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് 10,000 രൂപയും സംസ്ഥാനതല വിജയിക്ക് 25,000 രൂപയുമാണ് ക്യാഷ് പ്രൈസ്.
മത്സരത്തിൽ പങ്കെടുക്കേണ്ട വിധം:
*ഒരുക്കിയ പൂക്കളത്തിന്റെ വ്യക്തമായ ചിത്രവും, ഒരുക്കിയവരുമായി ചേർന്നുള്ള പൂക്കളത്തിൻ്റെ മറ്റൊരു ചിത്രവും ഡോക്യുമെൻറ് ആയി അയക്കണം.
*ചിത്രങ്ങൾ നിങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ #suchitwapookkalam, #Harithaonam, #Suchitwamission ഹാഷ് ടാഗോടെ അപ്‌ലോഡ് ചെയ്യുക.
*ജില്ലാ ശുചിത്വ മിഷൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ടാഗ് ചെയ്യണം.
* ഒരാൾക്ക് ഒരു എൻട്രി മാത്രം
*പങ്കെടുക്കുന്നവർ ശുചിത്വമിഷൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പിന്തുടരണം
എൻട്രികൾ സെപ്റ്റംബർ ആറിന് വൈകിട്ട് ആറിന് മുൻപായി iecdsmmalappuram@gmail.com എന്ന ഇ മെയിലിൽ അയക്കണം.
ഫോൺ 04832738001,9847206097
27 August 2026
പ്രാദേശികം
ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല 29 July 2026
പ്രാദേശികം
ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് മാർച്ചും, ഉപരോധവും സംഘടിപ്പിച്ച് ഡി വൈ എഫ് ഐ 12 August 2025
പ്രാദേശികം
കയറ്റുമതി സാധ്യതകള്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു 22 October 2025
പ്രാദേശികം
സ്റ്റേറ്റ് ഹജ് ഇന്‍സ്പെക്ടർമാരുടെ ദ്വിദിന റസിഡന്‍ഷ്യൽ പരിശീലന ക്യാംപ് തുടങ്ങി 30 March 2026